സുപ്രിംേകാടതി വിധി പരിഭാഷപ്പെടുത്തി പരസ്യപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിപകര്‍പ്പ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയമ വകുപ്പിലെ അഞ്ചംഗ സംഘത്തെ നിയമ മന്ത്രി എ.കെ ബാലന് ചുമതലപ്പെടുത്തി. സര്‍ക്കാരിനെതിരേ വിശ്വാസികളും സംഘ്പരിവാറും കോണ്‍ഗ്രസും സംയുക്തമായി പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് വിധി പകര്‍പ്പ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിമാരായ ടി. പ്രതാപ ചന്ദ്രന്, എസ്. ഇന്ദുകല, ഡപ്യൂട്ടി സെക്രട്ടറിമാരായ വി.എം രഹ്ന, വി.ആര് സുനില്‍കുമാര്‍, എസ്. ഉമാദേവി എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
പരിഭാഷപി.ആര്.ഡിയുടെയും സര്‍ക്കാരിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. കൂടാതെ മലയാള പരിഭാഷ പ്രിന്റ് ചെയ്ത് ജനങ്ങളിലെത്തിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."