ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം അധികൃതരുടെ അവഗണനയില്‍
കുറ്റ്യാടി:വടകര താലൂക്കിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട് അധികൃതരുടെ അവഗണനയില്‍. വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയായ കോടിയേരി ബാലകൃഷ്ണനാണ് 2008ല്‍ ഇക്കോ ടൂറിസം കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
ഉദ്ഘാടന സമയത്ത് ഇവിടെയൊരുക്കിയ ഏറുമാടവും, പക്ഷിനിരീക്ഷണ സംവിധാനവും, ചവറമൂഴിപുഴയിലൂടെ ഉല്ലാസ യാത്രനടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ മുളച്ചങ്ങാടങ്ങളും പൂര്‍ണ്ണമായും നശിച്ചു. മുള്ളന്‍ കുന്നില്‍നിന്നും മരുതോങ്കരയില്‍ നിന്നും ടൂറിസം കേന്ദ്രത്തിലേക്കുള്ള രണ്ട് റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. കനാല്‍ പരിസരത്തും, വനത്തിനുള്ളിലും കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ച് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്.
കാടിന്റെ സൗന്ദര്യം തന്നെ നശിപ്പിക്കുന്ന തരത്തില്‍ സാമൂഹ്യവിരുദ്ധ താവളമായി ഇവിടെ മാറിയതായും ടൂറിസം വനംവകുപ്പ് അധികൃതര്‍ ആവശ്യമായ നടപടികള്‍ എടുക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അല്‍പ്പമെങ്കിലും കാടിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് വന സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ജാഗ്രതകൊണ്ടാണ്. വി.കെ കൃഷ്ണമേനോന്റെ സഹോദരി ജാനകിയമ്മയുടെ ഉടമസ്ഥതയിലായിരുന്ന 350 ഏക്കറോളം വരുന്ന ജാനകിക്കാട് നിക്ഷിപ്ത വനമേഖല 1970 ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഇവിടെ ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുമ്പോള്‍ മേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി സൗകര്യപ്രദമായ റോഡുകളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.
ഒപ്പം കുറ്റ്യാടി മലയോരത്തെ ജൈവവൈവിധ്യങ്ങള്‍ നശിക്കാതെ മലകളും പുഴകളും പാറക്കെട്ടുകളും തടാകങ്ങളും കേന്ദ്രീകരിച്ച് സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ടൂറിസം വികസനത്തിനുള്ള പദ്ധതികള്‍ തയാറാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. അപൂര്‍വ്വയിനം പക്ഷികളും മൃഗങ്ങളും ഔഷധസസ്യങ്ങളും വന്‍ മരങ്ങളും നിറഞ്ഞ ജാനകിക്കാട് കുറ്റ്യാടി പുഴയുടെ ഭാഗമായ ചവറമുഴിയുടെ തീരത്താണ്.
കാടിന്റെയും പുഴയുടെയും വശ്യ സൗന്ദര്യം ആസ്വദിക്കാന്‍ ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി വേനലവധിക്കാലത്തും മറ്റുമായി നൂറു കണക്കിനാളുകള്‍ ഇവിടെ എത്താറുണ്ട്.
എന്നാല്‍ ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെ ഇല്ലെന്ന് മാത്രമല്ല കാടിന്റെ പാരിസ്ഥിതികാവസ്ഥ സംരക്ഷിക്കാനാവശ്യമായ സംവിധാനങ്ങളൊന്നും ഇവിടെയില്ല.
ജാനകിക്കാട്, കൊരണമല, നാദാപുരംമുടി, കൊളാട്ട, മീമ്പറ്റിമല എന്നിവയും കുറ്റ്യാടി മലയോരത്തെപുഴകളും കോര്‍ത്തിണക്കി ഇക്കോ ടൂറിസം പദ്ധതിക്ക് അനന്ത സാധ്യതകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."