HOME
DETAILS

പി.എം കിസാന്‍ സമ്മാന്‍ നിധി: നാലുലക്ഷം അപേക്ഷകള്‍ തള്ളി

  
backup
August 06 2019 | 22:08 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf

 

ഇതുവരെ ലഭിച്ചത് 29 ലക്ഷം അപേക്ഷകള്‍



മലപ്പുറം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കായി സംസ്ഥാനത്ത് ഇതുവരെ അപേക്ഷിച്ചത് 29 ലക്ഷം പേര്‍. ഇതില്‍ 17 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ആദ്യ ഗഡുവും 13 ലക്ഷം പേര്‍ക്ക് രണ്ടാം ഗഡുവും ലഭിച്ചിട്ടുണ്ട്. പദ്ധതിക്കായി അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് 6,000 രൂപയാണ് മൂന്ന് ഗഡുക്കളായി പദ്ധതി വഴി ലഭിക്കുക.
അതേസമയം നാല് ലക്ഷം പേരുടെ അപേക്ഷകള്‍ ഇതിനകം തള്ളിയിട്ടുണ്ട്. അപേക്ഷകര്‍ക്കുള്ള നിബന്ധനകള്‍ പാലിക്കാത്തതും ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവയിലെ പൊരുത്തക്കേടുകള്‍ കാരണവുമാണ് മിക്കതും തള്ളാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 29 ലക്ഷം അപേക്ഷകരില്‍ 17 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതുവരെ ആദ്യ ഗഡു ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവരുടെ അപേക്ഷകള്‍ 'പെന്റിങ്' എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ഗുണഭോക്താക്കള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ലഭിക്കും.


2018-19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയായിരുന്നു. പദ്ധതിക്ക് അപേക്ഷിക്കാന്‍ സമയപരിധിയില്ലെന്നും അപേക്ഷ സമര്‍പ്പിക്കുന്നത് കര്‍ഷകര്‍ക്ക് തുടരാമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ നിഷ്‌കര്‍ച്ചിരുന്ന രണ്ട് ഹെക്ടര്‍ എന്ന ഭൂപരിധി നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്.
സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്. ഇപ്പോഴും പദ്ധതിക്കായി നിരവധി പേര്‍ അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago