ഫ്രഞ്ച് ഓപണ്‍ നദാല്‍, ദ്യോക്കോവിച് പ്രീ ക്വാര്‍ട്ടറില്‍
പാരിസ്: അനായസ വിജയത്തോടെ സ്പാനിഷ് താരം റാഫേല്‍ നദാലും കടുത്ത പോരാട്ടം അതിജീവിച്ച് സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിചും ഫ്രഞ്ച് ഓപണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി.
ജോര്‍ജിയയുടെ നികോളോസ് ബാസിലാഷ്‌വിലിയെ 6-0, 6-1, 6-0 എന്ന സ്‌കോറിനാണ് നദാല്‍ കീഴടക്കിയത്.
അര്‍ജന്റീന താരം ഡീഗോ ഷോട്‌സ്മാന്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ദ്യോക്കോ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 5-7, 6-3, 3-6, 6-1, 6-1. ഡൊമിനിക്ക് തീം, മിലോസ് റാവോനിച്ച്, ബൗറ്റിസ്റ്റ അഗുറ്റ് എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി. അതേസമയും ഗ്രിഗറി ദിമിത്രോവ്, ഗോഫിന്‍ എന്നിവര്‍ പുറത്തായി.
വനിതാ സിംഗിള്‍സില്‍ ആസ്‌ത്രേലിയയുടെ സാമന്ത സ്റ്റോസര്‍ അമേരിക്കയുടെ ബഥാനി മറ്റെക് സാന്റ്‌സിനെ 6-2, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി.
സ്‌പെയിനിന്റെ ഗബ്രിനെ മുഗുരുസ കസാഖിസ്ഥാന്‍ താരം യുലിയ പുടിന്റ്‌സെവയെ 6-3, 1-6, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി അവസാന പതിനാറിലെത്തി. ലാത്വിയയുടെ കൗമാര താരം യെലേന ഒസ്റ്റപെങ്കോ കരിയറിലാദ്യമായി ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. ഉക്രൈന്‍ താരം സുരെങ്കോയെ 6-1, 6-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് താരം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."