സ്‌കൂള്‍ ഉച്ചഭക്ഷണം തോന്നുംപോലെ വിളമ്പേണ്ട; വിതരണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ
ചെറുവത്തൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണം പോഷകസമൃദ്ധവും ഗുണമേന്മയുള്ളതുമാക്കാന്‍ മാര്‍ഗരേഖ. പ്രീ പ്രൈമറിതലം മുതല്‍ എട്ടാംതരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. വൃത്തിയും വെടിപ്പുമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്താല്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റി, പ്രധാനാധ്യാപകന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകര്‍, പാചകതൊഴിലാളികള്‍ എന്നിവര്‍ നടപടി നേരിടേണ്ടിവരും. ഓരോ ദിവസവും വിതരണം ചെയ്യുന്ന കറികളില്‍ വൈവിധ്യങ്ങള്‍ ഉറപ്പാക്കണം.
പാചകപ്പുര, പരിസരം,സ്റ്റോര്‍, പാത്രങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ചു വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും പാചക തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തണം. ഭക്ഷണം കുട്ടികള്‍ക്ക് വിതരണം ചെയ്യും മുന്‍പ് അധ്യാപകരോ, ഒന്നിലധികം രക്ഷിതാക്കളോ രുചിച്ചുനോക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം.
ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന അരി, പലവ്യഞ്ജനം എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം. തടിപ്പലകകള്‍ ഉപയോഗിച്ച് തറയില്‍ നിന്ന് എട്ടു മുതല്‍ 12 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ അരിച്ചാക്കുകള്‍ സൂക്ഷിക്കണം. പ്രാദേശികമായി ശേഖരിക്കുന്ന വിഷരഹിത പച്ചക്കറികളും കാര്‍ഷികോത്പന്നങ്ങളും ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാന്‍ മുന്‍ഗണന നല്‍കണം. പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം. ഉപ്പ് അല്ലെങ്കില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ ഇട്ടുവച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഏപ്രണ്‍, കയ്യുറ, പോളിത്തീന്‍ ഹെഡ് ക്യാപ് എന്നിവ തൊഴിലാളികള്‍ നിര്‍ബന്ധമായും ധരിക്കണം. വിറകടുപ്പുകള്‍ ഇനി ഉപയോഗിക്കാനാകില്ല. എല്‍.പി.ജി ഉപയോഗിച്ചാകും പാചകം. സ്‌കൂളിനു സമീപമുള്ള പ്രൈമറി ഹെല്‍ത്ത് സെന്റര്‍,ആശുപത്രി, ഫുഡ്‌സേഫ്റ്റി ഓഫിസ് എന്നിവയുടെ ഫോണ്‍ നമ്പര്‍ കാണത്തക്ക വിധത്തില്‍ സ്‌കൂള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കണം. ജൂലൈ15നു മുന്‍പ് നൂണ്‍ ഫീഡിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും നിര്‍ദേശമുണ്ട്.
ശുചിത്വ നിര്‍ദേശങ്ങള്‍
ി വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കണം
ി വാട്ടര്‍ ടാങ്കുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം
ി ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കണം
ി ചൂടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നല്‍കാന്‍ പാടില്ല
ിഭക്ഷണം ചൂടോടെ വിളമ്പണം
ിഭക്ഷണത്തിനു മുന്‍പും ശേഷവും സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ചു കൈകഴുകാനുള്ള സംവിധാനം ഒരുക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."