ഗോവിന്ദാപുരത്ത് ചക്ലിയ സമുദായക്കാരോട് വീണ്ടും അയിത്തം
മുതലമട: ഗോവിന്ദാപുരത്ത് ചക്ലിയ സമുദായക്കാരോട് വീണ്ടും അയിത്തം. അംബേദ്കര്‍ കോളനിയിലെ ചക്ലിയരുടെ മേലാണ് ഗൗണ്ടര്‍ വിഭാഗക്കാര്‍ അയിത്തം കല്പിക്കുന്നതെന്നാണ് ആരോപണം.
മുതലമട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ശേഖരിക്കുമ്പോള്‍ കൗണ്ടര്‍ വിഭാഗക്കാര്‍ക്കു ശേഷം മാത്രമേ ചക്ലിയ വിഭാഗക്കാര്‍ വെള്ളം പിടിക്കാവൂ എന്ന് ഭീഷണിപ്പെടുത്തിയതാണ് പ്രശ്നത്തിനു തുടക്കമായതെന്ന് കോളനിവാസികള്‍ പറയുന്നു. ജാതിമാറി വിവാഹം കഴിച്ച ദമ്പതികളുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചക്ലിയരുടെ വീടുകളിലെത്തി രാത്രി കൗണ്ടര്‍ വിഭാഗക്കാര്‍ ആക്രമണം നടത്തുന്നതായി കോളനിയിലെ ശിവരാജ് പറഞ്ഞു. കൊല്ലങ്കോട് പൊലിസില്‍ വീട്ടമ്മമാര്‍ പരാതി നല്കിയപ്പോള് ചക്ലിയവിഭാഗക്കാര് അക്രമികളാണെന്നും നിങ്ങള്‍ക്കെതിരേ കേസെടുക്കുമെന്നും പൊലിസും ഭീഷണിപ്പെടുത്തിയെത്രെ. ഇതുസംബന്ധിച്ച പരാതിയില്‍ പൊലിസ് അന്വേഷണം പോലും നടത്തിയില്ലെന്നും കോളനിവാസികള്‍ പറയുന്നു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് അംബേദ്കര്‍ കോളനിയിലെ അയിത്തപ്രശ്നത്തിനെതിരേ ജനപ്രതിനിധികളും മനുഷ്യാവകാശ കമ്മിഷനും ഉള്‍പ്പെടെ കോളനി സന്ദര്‍ശിച്ച ശേഷമാണ് പ്രശ്നം ഇല്ലാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."