ജേക്കബ് തോമസ് കശ്മിരിലേക്ക്; കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക ചുമതലയുമായാണ് യാത്രയെന്ന് സൂചന
തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ് കശ്മിരിലേക്ക്. കശ്മിരിലെ പ്രത്യേക സാഹചര്യത്തില്‍ ജേക്കബ് തോമസ് നടത്തുന്ന സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക ചുമതലയുമായാണ് അദ്ദേഹത്തിന്റെ യാത്രയെന്നാണ് സൂചന. താഴ്‌വര സമാധാനപരമാണെന്നും ആര്‍ക്കും അവിടെ പോകാനുള്ള സാഹചര്യമുള്ളതിനാല്‍ സൗഹൃദ സന്ദര്‍ശനമാണെന്നും ആരും ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘ്പരിവാര്‍ സംഘടനകളെയും ബി.ജെ.പിയെയും പൊതുഇടങ്ങളില്‍ പ്രകീര്‍ത്തിച്ചിരുന്ന ജേക്കബ് തോമസ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോകുന്നതായി വ്യക്തമാക്കിയിരുന്നു.
മാത്രമല്ല കേന്ദ്ര സര്‍ക്കാരിനുവേണ്ടി പല നയങ്ങളും തയാറാക്കിനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സസ്‌പെന്‍ഷനെതിരേ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ചുമതല ഏറ്റെടുക്കുന്നതിനുള്ള നീക്കം അദ്ദേഹം നടത്തിയതായും പറയുന്നു.
ഇന്നലെ റോഡ് മാര്‍ഗം കശ്മിരിലേക്ക് യാത്രതിരിച്ച അദ്ദേഹം ഇന്ന് അവിടെ എത്തിച്ചേരും. സുഹൃത്തായ അമരീന്ദറിനൊപ്പമാണ് യാത്രയെന്ന് അദ്ദേഹം പറഞ്ഞു. അമരീന്ദറിനൊപ്പം കശ്മിരിലേക്കെന്ന് പറഞ്ഞ് ഇന്നലെ അദ്ദേഹം ട്വിറ്ററില്‍ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."