HOME
DETAILS
MAL
മദ്യശാലകള്‍ക്ക് അനുമതി: ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു
backup
June 02 2017 | 23:06 PM
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി എടുത്തുകളഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവച്ചു.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥയനുസരിച്ച് ഇനി തദ്ദേശസ്ഥാപനങ്ങളുടെ നിരാക്ഷേപപത്രം(എന്‍.ഒ.സി) ഇല്ലാതെ മദ്യശാലകള്‍ തുറക്കാം. ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
മദ്യശാലയ്ക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. പഞ്ചായത്തീരാജ് ആക്ടിലെ 232ാം വകുപ്പും നഗരപാലികാ നിയമത്തിലെ 447ാം വകുപ്പും ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."