കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും
കോഴിക്കോട്: രാജ്യാന്തര വിപണിയില്‍ മൂന്നു കോടി വിലവരുന്ന മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.
കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിക്കുക.
അഞ്ചുകിലോ കറുപ്പും 70 ഗ്രാം ബ്രൗണ്‍ ഷുഗറുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട്നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ ചെറുവണ്ണൂര്‍ പുനയ്ക്കല്‍ ഹൗസില്‍ ആഷിക്കിനെ (39) അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2014ല്‍ കുവൈത്തിലേക്കു മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കേസുമായും ഒരുവര്‍ഷം മുന്‍പ് ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന ബ്രൗണ്‍ഷുഗറുമായി പന്തീരാങ്കാവ് സ്വദേശി സവാദിനെ പിടികൂടിയ കേസുമായും പ്രതിക്ക് ബന്ധമുണ്ടോയെന്ന് സംഘം അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."