മനുഷ്യകവചം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: കശ്മിരില്‍ പ്രക്ഷോഭകരുടെ കല്ലേറില്‍ നിന്ന് രക്ഷ നേടുന്നതിനെന്ന പേരില്‍ യുവാവിനെ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട നടപടിയെക്കുറിച്ച് ദേശീയമനുഷ്യാവകാശ കമ്മിഷന്‍ പ്രതിരോധമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടി സിവില്‍ സൊസൈറ്റി ഫോറം ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയുടെ വക്താവ് അഖണ്ഡ് നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നടപടി. വിഷയത്തില്‍ പ്രതിരോധമന്ത്രാലയം ഏതുവിധത്തിലുള്ള നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ മന്ത്രാലയത്തിന് നോട്ടിസയച്ചു.
ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ദര്‍ (26) എന്ന യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്തത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് അഖണ്ഡ് കമ്മിഷനെ സമീപിച്ചെങ്കിലും കഴിഞ്ഞദിവസമാണ് നടപടിയുണ്ടായത്. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്ന് ജമ്മുകശ്മിര്‍ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസും ആവശ്യപ്പെട്ടിട്ടുണ്ട്. അഹമ്മദ് ദര്‍റിനെ മനുഷ്യകവചമായി ഉപയോഗിച്ച മേജര്‍ ലിതുല്‍ ഗഗോയിയെ സൈനികബഹുമതി നല്‍കി ആദരിച്ച നടപടി വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."