HOME
DETAILS
MAL
സഭാ തര്‍ക്കം: കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ
backup
August 07 2019 | 18:08 PM
കോട്ടയം: സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധികള്‍ നടപ്പാക്കാത്ത അധികൃതര്‍ക്കെതിരേ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.
ഏഴുദിവസത്തിനകം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്.
നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ അനുസരണക്കേട് ഉണ്ടായിട്ടുള്ളതായി സഭ കരുതുന്നു.
സുപ്രിംകോടതി വിധികള്‍ മനഃപൂര്‍വം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും അതിനുവേണ്ടി മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചതും നിയമവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."