ജീവകാരുണ്യ മഹിമയില്‍ തലശ്ശേരി യത്തീംഖാനയ്ക്ക് കാല്‍ നൂറ്റാണ്ടിന്റെ നിറവ്
ദേശമംഗലം: ജീവകാരുണ്യ സേവന മഹിമയില്‍ ദേശമംഗലം തലശ്ശേരി എം.എസ്.എ ബനാത്ത് യത്തീംഖാനയ്ക്ക് കാല്‍ നൂറ്റാണ്ടിന്റെ നിറവ്. സ്ഥാപനത്തിലെ നാല് അന്തേവാസിനികള്‍ കൂടി ഇന്നു ദാമ്പത്യ ജീവിതത്തിലേയ്ക്കു പ്രവേശിയ്ക്കുമെന്നു യത്തീംഖാന മാനേജര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനകം 128 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കിയ ഈ മഹനീയ പ്രസ്ഥാനം ഇവരെയെല്ലാം ദാമ്പത്യ ജീവിതത്തിലേക്കും കൈ പിടിച്ചു നടത്തി. നാലു കുട്ടികള്‍ കൂടി വിവാഹിതരാകുമ്പോള്‍ ജീവിതവഴിയില്‍ പുതു പ്രതീക്ഷയിലേക്കു ചുവടു വെച്ചവരുടെ എണ്ണം 132 ആകും. 1943ല്‍ കേവലം ഏഴു കുട്ടികളുമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായാണ് എം.എസ്.എ ബനാത് യത്തീംഖാന ആരംഭിച്ചത്. ഇന്ന് 200 കുട്ടികള്‍ ഈ സ്ഥാപനത്തിന്റെ തണലില്‍ ജീവിത സ്വപ്നങ്ങള്‍ നെയ്യുന്നു. ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, എല്ലാം സൗജന്യമാണ്. തൊഴില്‍ പരിശീലനവും നല്‍കുന്നു.
മെഡിയ്ക്കല്‍, പാരാമെഡിയ്ക്കല്‍ കോഴ്‌സുകളും ബി.എഡ്, പി.പി.ടി.ടി.സി തുടങ്ങിയ അധ്യാപക പരിശീലന കോഴ്‌സുകളും ടൈലറിങ്, എംബ്രോയ്ഡറി, ഫാഷന്‍ ഡിസൈനിങ്ങ് തുടങ്ങിയ കൈതൊഴിലുകളും പരിശീലിപ്പിയ്ക്കുന്നു. വിശാലമായ ലൈബ്രറിയും വാഫിയ മാതൃകയിലുള്ള പ്ലസ് വണ്‍ കോഴ്‌സും സവിശേഷത. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ( പ്രസിഡന്റ് ), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, ഹാജി പി.ടി.പി തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.എം മുഹയുദ്ധീന്‍ മുസ്്‌ലിയാര്‍, (വൈസ് പ്രസിഡന്റുമാര്‍), ഹാജി സി.കെ.എം സാദ്ധിഖ് മുസ്്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി), കെ.എം മുഹമ്മദ് സാഹിബ് (ഖജാന്‍ജി) എന്നിവരാണ് സ്ഥാപനത്തിന്റെ സാരഥികള്‍. ഇന്ന് നടക്കുന്ന വിവാഹത്തില്‍ പട്ടാമ്പി ആമയൂര്‍ സ്വദേശിനി ഫാരിഫ ഷെറിന് കൊപ്പം സ്വദേശി ഫൈസല്‍ ജീവിത കൂട്ടാകും. ആലത്തൂര്‍ സ്വദേശിനി കാമിലയ്ക്ക് വല്ലപ്പുഴ സ്വദേശി കുഞ്ഞുമുഹമ്മദ് ദാരിമി ഇണയായെത്തും.
മുബശി റ കൊളത്തൂരിന് ഓണപ്പുട സ്വദേശി സൈതലവിയും, തെക്കേ പൊറ്റയിലെ അഫ്‌സാ നയ്ക്ക് ദേശമംഗലം സ്വദേശി ജാഫറും ജീവിത കൂട്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ടി.എ ഏന്തീന്‍ കുട്ടി ഹാജി, ടി.എം ഹംസ മാസ്റ്റര്‍, കെ.അലി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."