ഇസ്‌ലാമിക ശരീഅത്തിനെതിരായ നീക്കങ്ങള്‍ നിയമപരമായി പ്രധിരോധിക്കുമെന്ന്
മണ്ണാര്‍ക്കാട്: ജനാധിപത്യ മതേതര ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നായി ഇസ്‌ലാമിക ശരീഅത്തിനെതിരായി ഉയര്‍ന്നുവരുന്ന ഏതു തരത്തിലുള്ള നീക്കങ്ങളെയും നിയമപരമായി പ്രധിരോധിക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്ഥാവിച്ചു. സുപ്രഭാതം മണ്ണാര്‍ക്കാട് മേഖലാ ഓഫിസ് ഉദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മതേതര വ്യവസ്ഥിതി നിലനില്‍ക്കുകയും രാജ്യത്ത് ഓരോ പൗരനും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശ തത്വങ്ങള്‍ അനുസരിച്ച് മതനിയമങ്ങള്‍ പിന്‍തുടരാന്‍ അവകാശമുണ്ടായിരിക്കെ, ഭരണകൂടങ്ങളില്‍ നിന്നും നീതി ന്യായ വ്യവസ്ഥിതിയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ മേഖലാ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് കെ.സി അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. സുപ്രഭാതം പാലക്കാട് എഡിഷന്‍ ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ടി.കെ മുഹമ്മദ്കുട്ടി ഫൈസി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.ടി ഉസ്മാന്‍ ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, സി മുഹമ്മദ്കുട്ടി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, സലീം ഫൈസി തെയ്യോട്ടുചിറ, വി.കെ അബൂബക്കര്‍, ഹമീദ് ഹാജി എടായ്ക്കല്‍, അബ്ദുള്ള ഹാജി വാഴേമ്പുറം, അബു ഹാജി ചുങ്കം, നിസാബുദ്ധീന്‍ ഫൈസി, സുബൈര്‍ മൗലവി, സംസം ബഷീര്‍ ഹാജി, ജലീല്‍ ഫൈസി, റഹീം ഫൈസി, കബീര്‍ അന്‍വരി, അബ്ദുല്‍വാഹിദ് ഫൈസി, സി.പി ഹംസ ഫൈസി, സുലൈമാന്‍ ഫൈസി, നാസര്‍ ഫൈസി, അഡ്വ. ടി.എ സിദ്ധീഖ്, സാദാ ലിയാഖത്തലിഖാന്‍ ഹാജി, ഫായിദാ ബഷീര്‍, ടി.എ സലാം മാസ്റ്റര്‍, അഹമ്മദ് അഷ്‌റഫ്, കെ മുഹമ്മദലി മാസ്റ്റര്‍, ജാസ് അലി ഹാജി, സമദ് ഹാജി പറശ്ശീരി, ഇബ്രാഹീം ഹാജി, ജബ്ബാര്‍ ഹാജി, അശ്‌റഫ് ഹാജി, പാലക്കാട് ബ്യുറോ ചീഫ് ഫൈസല്‍ കോങ്ങാട്, ആര്‍.എം മുഹമ്മദ് നാഫിഹ് കോഴിക്കോട്, ആരിഫ് ചങ്ങലീരി സംബന്ധിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും, മന്‍സൂര്‍ കിളിരാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."