ഇന്ത്യന്‍ ഫുട്ബോള്‍ ശരിയായ ദിശയില്‍: ഫിഫ
സൂറിച്ച്: ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിസന്ധിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഏതാനും ഐ ലീഗ് ക്ലബുകള്‍ ഫിഫക്ക് അയച്ച കത്തിന് മറുപടി ലഭിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഫിഫയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഫിഫ വ്യക്തമാക്കി.
എ.ഐ.എഫ്.എഫുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്നും എ.ഐ.എഫ്.എഫിന്റെ മറുപടി തൃപ്തികരമാണെന്നും ഫിഫ കത്തില്‍ വ്യക്തമാക്കി. എ.ഐ.എഫ്.എഫ് ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത് എന്നും ക്ലബുകള്‍ എ.ഐ.എഫ്.എഫിനൊപ്പം നില്‍ക്കണം എന്നും ഫിഫ വ്യക്തമാക്കി.
എല്ലാം പ്രശ്നങ്ങളും പരിഹരിക്കാന്‍ എ.ഐ.എഫ്.എഫിന് ഇപ്പോള്‍ കഴിയില്ല. അതിനു സമയം വേണം എന്നത് ഫിഫയും അംഗീകരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ എ.ഐ.എഫ്.എഫിന് താല്‍ക്കാലിക പരിഹാരം മാത്രമേ എടുക്കാന്‍ സാധിക്കൂ. മിനര്‍വ പഞ്ചാബ് ക്ലബിന്റെ ഉടമ രഞ്ജിത് ബജാജിനാണ് ഫിഫ കത്ത് അയച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യയിലെ ലീഗ് ലയനം നടക്കില്ലെന്ന് ഉറപ്പായി. അടുത്ത മൂന്ന് വര്‍ഷം വരേക്ക് രണ്ട് ലീഗുകളും വ്യത്യസ്ത ലീഗുകളായി തന്നെ നടക്കും. എന്നാല്‍ ഇതിനെതിരേ പ്രതിഷേധത്തിലുള്ള ഐ ലീഗ് ക്ലബുകള്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."