മിന്നലാക്രമണത്തിന് ശേഷം 45 ശതമാനം നുഴഞ്ഞുകയറ്റം കുറഞ്ഞു: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷം അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മിരിലെ സുരക്ഷാ സ്ഥിതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളേക്കാള്‍ മികച്ച രീതിയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2014 മുതല്‍ 2017 വരെ 368 ഭീകരരെ കശ്മിരില്‍ വകവരുത്താന്‍ സാധിച്ചു. പാക്ക് പിന്തുണയോടെയുള്ള കശ്മിരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്നും രാജ്നാഥ് പറഞ്ഞു.
ഐ.എസ് വെല്ലുവിളികള്‍ നേരിടുന്നതില്‍ നമ്മള് വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. ഐ.എസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകമാനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ് ലിം മതവിശ്വാസികള്‍ ഏറെയുള്ള രാജ്യമായിട്ടും ഐ.എസിന് ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ച് ശതമാനത്തോളം മാവോയിസ്റ്റ് അക്രമങ്ങളും കുറഞ്ഞ് വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."