HOME
DETAILS
MAL
മൂടാതെ നഗരറോഡിലെ കുഴികള്‍: കൊതുകു വളര്‍ത്തുകേന്ദ്രം
backup
October 13 2018 | 07:10 AM
കണ്ണൂര്‍: നഗര റോഡുകളിലെകുഴികള് യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. ഫോര്‍ട്ട് റോഡിലെ സ്റ്റേറ്റ് ബാങ്ക് പ്രധാന ശാഖയക്ക് സമീപമുള്ള റോഡിലെ കുഴി യാത്രക്കാര്‍ക്കും,വാഹനങ്ങള്‍ക്കും അപകടകെണിയൊരുക്കുകയാണ്. പബ്ലിക്ക് ലൈബ്രറി,മാര്‍ക്കറ്റ്,എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. നിരവധി വാഹനങ്ങളും,യാത്രക്കാരും ഇതിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടെ റോഡ് പൊട്ടിയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെറ്റുപെരുകുകയാണ്. റോഡിലെ കുഴികാരണം ഈ ഭാഗത്ത് ഗതാഗതസ്തംഭനവും പതിവാണ്.പ്രധാനപ്പെട്ട റോഡുകളെ ബന്ധിപ്പിക്കുന്ന ഇരുപത് മീറ്ററോളം നീളം വരുന്ന റോഡിനെ പൊതുമരാമത്ത് വകുപ്പും കോര്‍പറേഷനും അവഗണിക്കുകയാണെന്ന പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."