HOME
DETAILS
MAL
സിപിഐ നേതാവ് കെ. ഇ ഇസ്മായില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ കണ്ടു
backup
June 03 2017 | 09:06 AM
ദോഹ . ഹ്ര്വസസന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ സിപിഐ നേതാവും പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും ആയ കെഇ ഇസ്മായില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരനുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു.
ഇത്തരം വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധപതിയണമെന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം അംബാസഡറെ ബോധ്യപ്പെടുത്തി.
പ്രവാസികളുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയും കരുതലും ആണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് കെഇ ഇസ്മായില്‍ അദ്ദേഹത്തെ അറിയിച്ചു. യുവകലാസാഹിതി ഖത്തര്‍ പ്രസിഡന്റ് കെ ഇ ലാലു, ട്രഷറര്‍ കെ കെ രാഗേഷ് എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."