ദുരിതംപേറി പിഞ്ചുകുട്ടികള്‍
കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസമായിട്ടും അങ്കണവാടി കെട്ടിടത്തില്‍ വൈദ്യുതി ലഭ്യമായില്ല. ഇതുകാരണം പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുന്നു. നഗരസഭയില്‍ പതിനാലാം വാര്‍ഡില്‍ കല്ലംചിറ അങ്കണവാടിയിലാണ് വൈദ്യുതി ലഭിക്കാത്തത്. നഗരസഭ നല്‍കിയ മൂന്നു സെന്റ് ഭൂമിയിലാണ് കെട്ടിടമുള്ളത്. വൈദ്യുതിയില്ലാത്തതിനാല്‍ വെള്ളത്തിനു പോലും അയല്‍പക്കത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
നിലവില്‍ 16 കുട്ടികളും ഒരു അധ്യാപികയും ഒരു പരിചാരകയുമാണ് ഇവിടെ ഉള്ളത്. അങ്കണവാടി കെട്ടിടത്തിന് ചുറ്റുമതിലും നിര്‍മിച്ചിട്ടില്ല. തൊട്ടു മുമ്പില്‍ കൂടി റോഡ് പോകുന്നതിനാല്‍ കുട്ടികളെ കുറിച്ച വേവലാതിയിലാണ് അധ്യാപികയും പരിചാരകയും.
ഉച്ചസമയങ്ങളില്‍ ചൂടുകാരണം കുട്ടികള്‍ ഉറങ്ങാനാകാറില്ല. അടിയന്തിരമായും കെട്ടിടത്തില്‍ വയറിങ് നടത്തി വൈദ്യതി ലഭ്യമാക്കുന്നതിനു നഗരസഭ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."