രണ്ട് അനുസ്മരണങ്ങള്‍
മലയാളത്തിനു വേദനകളുടെ വാരമായിരുന്നു കഴിഞ്ഞുപോയത്. കൈവിരല്‍ കൊണ്ടു മലയാളിക്കു സംഗീതത്തിന്റെ മാസ്മരവിരുന്നൂട്ടിയ ബാലഭാസ്‌കര്‍ എന്ന അതുല്യ യുവപ്രതിഭയുടെ അപ്രതീക്ഷിത വിയോഗമായിരുന്നു ഒന്ന്. ജനതയെ ആനന്ദിപ്പിക്കാന്‍ ബാലുവിനു നിശ്ചയിച്ച കാലയളവ് അവസാനിച്ചിരുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ കണ്‍മണി തേജസ്വിനിക്കൊപ്പം അങ്ങനെ ബാലു മലയാളിയുടെ സംഗീതാത്മകമായ ഓര്‍മകളില്‍ ഒരു വിഷാദപ്പൂക്കളായി സ്മരിക്കപ്പെടും.
ആദ്യം നക്‌സലൈറ്റ് പ്രവര്‍ത്തകനും ചിന്തകനും പിന്നീട് സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും ഒടുവില്‍ ഇസ്‌ലാമിലേക്കു മതംമാറി രാഷ്ട്രീയബോധ്യവും സാമൂഹികബോധവും നിറഞ്ഞ വ്യക്തിത്വവുമായി മാറിയ ടി.എന്‍ ജോയ് എന്ന നജ്മല്‍ ബാബുവിന്റെ മറ്റൊരു അപ്രതീക്ഷിത വിയോഗവും കഴിഞ്ഞയാഴ്ചയുണ്ടായി. ഏറെക്കാലം മലയാളിയുടെ സാമൂഹിക രാഷ്ട്രീയ ചിന്തകളെ സ്വാധീനിച്ച നജ്മല്‍ ബാബു തന്റെ അന്ത്യയാത്രയിലും ഇവിടത്തെ സാമൂഹികബോധത്തിനകത്ത് പുതിയ ഓളങ്ങള്‍ സൃഷ്ടിച്ചാണു കടന്നുപോയത്. ജോയിയെ കുറിച്ച് ദിലീപ് രാജ് എഴുതിയ കുറിപ്പ് അര്‍ഥവത്തും ആശയപ്രസക്തവുമായി. ബാല ഭാസ്‌കറിനെ കുറിച്ച് സുബാഷ് അഞ്ചല്‍ എഴുതിയ ലഘുകുറിപ്പും നല്ലെയൊരു അന്ത്യാഞ്ജലിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."