ഇന്ത്യയുടെ നിഴല്‍ചിത്രം
കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടന്ന ആതിര ഷില്‍ജിത്തിന്റെ ചിത്രപ്രദര്‍ശനത്തില്‍ ആസ്വാദകരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന പാഡി ഫീല്‍ഡ് അഥവാ കൃഷിയിടം എന്ന വിഭാഗത്തെ വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ പെട്രോ കാല്‍ഡ്രോന്‍ ബാഴ്‌സയുടെ ഈ വാചകത്തിലൂടെയാണു വിവരിച്ചിരിക്കുന്നത്. 'പ്രതിബിംബ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ തെക്കു മുതല്‍ വടക്കുവരെയുള്ള സംസ്ഥാനങ്ങളെ ഇരുപതോളം ചിത്രങ്ങളില്‍ വരച്ചിടാനുള്ള ശ്രമമാണു ചിത്രകാരി നടത്തിയിരിക്കുന്നത്.
നമ്മുടെ കാഴ്ചയുടെ പ്രതിബിംബമാണ് ഓരോ കലാസൃഷ്ടിയുമെന്ന സന്ദേശമാണ് ഓരോ ചിത്രവും ആസ്വാദകരോടു പറയുന്നത്. രാജ്യത്തെ ഓരോ നാടുകളും പറയുന്ന അപൂര്‍വമായ ഉള്‍ക്കാഴ്ചകളെയാണു ചിത്രകാരി പ്രദര്‍ശനത്തിനെടുത്തിരിക്കുന്നത്. കല, സാഹിത്യം, സംസ്‌കാരം, വാസ്തുകല തുടങ്ങി ഏതു മേഖലയിലും ഇന്ത്യയ്ക്കു മഹത്തായൊരു പൈതൃകമുണ്ട്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്‌കാരവും ഏകവര്‍ണ രചനാരീതിയിലൂടെയാണ് കാന്‍വാസില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ ചിത്രങ്ങള്‍ക്കും അവയ്ക്കുപയോഗിച്ച നിറങ്ങള്‍ക്കും അതിന്റേതായ സംശുദ്ധിയും പ്രകടനശേഷിയുമുണ്ട്. ഓരോ ചിത്രവും ഉളവാക്കുന്ന വൈകാരികാനുഭവവും ആശയ പ്രതിബിംബവും വ്യത്യസ്തമാണ്.
ആസ്വാദകര്‍ക്കു നല്ലൊരു കാഴ്ചാനുഭൂതിയും അതോടൊപ്പം തന്നെ ദേശസ്‌നേഹവും ഉണര്‍ത്താന്‍ ഈ സൃഷ്ടികള്‍ക്കു കഴിയും. നാനാത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ ഏകത്വത്തെ വ്യത്യസ്ത വര്‍ണങ്ങളില്‍ ഇവിടെ വരച്ചിട്ടിരിക്കുകയാണ്. ചിത്രങ്ങള്‍ കണ്ട് കാഴ്ചക്കാരനു ചിന്തിച്ചുനില്‍ക്കാനുള്ള അവസരമൊരുക്കാതെ ഒറ്റനോട്ടത്തില്‍നിന്നു മനസിലാക്കാന്‍ പറ്റുന്ന തരത്തിലാണ് ആശയങ്ങളെ അക്രിലിക്കിലും ജലച്ഛായത്തിലും വിവിധ വര്‍ണങ്ങള്‍ നല്‍കി ചിത്രകാരി കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. കാഴ്ചയുടെ പ്രതിബിംബമായ ഓരോ കലാസൃഷ്ടിയും രാഷ്ട്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ചിത്രങ്ങളാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍, കാഞ്ചീപുരം വീവേഴ്‌സ് വില്ലേജ്, ഇന്ത്യയിലെ എല്ലാ നദികളെയും പ്രതിനിധീകരിക്കുന്ന നാലു വ്യത്യസ്ത കാന്‍വാസുകള്‍ ഒരുമിച്ചുവച്ച റിവേഴ്‌സ് ഓഫ് ഇന്ത്യ, ആധുനിക നഗരവത്കരണത്തിന്റെ പ്രതീകമായി മുംബൈ നഗരത്തെ ഓറഞ്ച്, നീല, പിങ്ക് നിറങ്ങളുടെ സമന്വയങ്ങള്‍ ചേര്‍ത്തുവരച്ച സിറ്റി ഓഫ് ഡ്രീം എന്നിവ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
കേരളത്തില്‍ തുടങ്ങി കശ്മിരിലെ മഞ്ഞുമലകളില്‍ അവസാനിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ വിളിച്ചോതുന്നതാണ്. തെയ്യവും ധ്യാനമുദ്രയും രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും ഗുഹാക്ഷേത്രങ്ങളും ദക്ഷിണേന്ത്യ മുതല്‍ ഉത്തരേന്ത്യവരെയുള്ള ഇന്ത്യയുടെ സാംസ്‌കാരിക തനിമയാണു വിളിച്ചോതുന്നത്.
ആതിര ഷില്‍ജിത്ത്
കേരളത്തില്‍ വിവിധ ആര്‍ട്ട് ഗാലറികളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ ആതിര എം.ഇ.എസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ പ്രൊഫസറാണ്. 2015ല്‍ മഹാരാഷ്ട്ര നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം ആര്‍കില്‍ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് ബിആറില്‍ ബിരുദവും നേടി. അഖിലേന്ത്യാ ഖുര്‍ആന്‍ ചിത്രരചനാ മത്സര പുരസ്‌കാരം, ഗവണ്‍മെന്റ് കോളജ് ഓഫ് എന്‍ജിനീയറിങ് ഫൈനാന്‍സ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവയും നേടിയിട്ടുï്. എണ്ണച്ഛായം, ജലച്ഛായം എന്നിവ കൂടാതെ കഥകളി, ഡിജിറ്റല്‍ പെയിന്റിങ് തുടങ്ങി നിരവധി മേഖലകളില്‍ അംഗീകാരം നേടിയിട്ടുï്. അധ്യാപകരായ പൂക്കാട് ഭാസ്‌കരന്‍, സുഷമ ദമ്പതികളുടെ മകളാണ്. ഐ.ടി പ്രൊഫഷനലായ കോഴിക്കോട് കണ്ണാടിക്കല്‍ ഷില്‍ജിത്ത് ഭര്‍ത്താവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."