HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
backup
August 08 2019 | 18:08 PM
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ വരെ മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിലും 11 മുതല്‍ 12 വരെ മധ്യപടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനം പാടില്ല. ഇന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."