ആത്മവിശ്വാസത്തോടെ അവര്‍ നടക്കാനുള്ള പരിശീലനത്തിനെത്തി
കോഴിക്കോട്: കാഴ്ചയുടെ ലോകത്ത് സ്ഥാനമില്ലെങ്കിലും വിവിധ ജില്ലകളിലെ ഇരുപതോളം സഹോദരങ്ങള്‍ പരസഹായം കൂടാതെ നടക്കുവാന്‍ പ്രാപ്തരാക്കുന്ന പരിശീലനത്തിനെത്തി.
മാത്തോട്ടം കലാ സംസ്‌കാരിക സേവന സഘടനയായ സ്‌ക്വാഷും, മീഞ്ചന്ത ജി.വി.എച്.എസ്.എസ് സ്റ്റുഡന്റ്‌സ് കേഡറ്റും കെ.എഫ്.ബി അന്ധ തൊഴില്‍ പരിശീലന കേന്ദ്രവും ചേര്‍ന്നാണ് പരിശീലനം നടത്തുന്നത്. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ പ്രത്യേക പരിശീലനം നേടിയ പത്ത് എസ്.പി.സി കേഡറ്റുകളും ഇതേ വിദ്യാലയത്തിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനായ പി.ടി മുഹമ്മദ് മുസ്തഫയുമാണ് ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നത്. ഈ പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഇവര്‍ക്ക് വൈറ്റ് കെയിന്‍ ഉപയോഗിച്ച് അനായാസം നടക്കാനാകും.
അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനത്തിന്റെ ഭാഗമായി നടന്ന പരിശീലനം പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വ്വഹിച്ചു. പരിശീലകര്‍ക്ക് സൗജന്യമായി നല്‍കുന്ന വൈറ്റ് കെയ്ന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക വി.ജി ജീത്ത വിതരണം ചെയ്തു. സ്‌ക്വാഷ് പ്രസിഡന്റ് എ.വി റഷീദ് അലിയുടെ അധ്യക്ഷതയില്‍ പി.ടി മുഹമ്മദ് മുസ്തഫ, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹീം ,എസ്.പി.സി ഓഫിസര്‍ ജയരാജ്, സക്വാഷ് വൈസ് പ്രസിഡന്റുമാരായ കെ. അബ്ദുല്‍ ലത്തീഫ്, പി. അബദുല്‍ റഷീദ്, എസ്.പി.സി കേഡറ്റ് എം. നന്ദന എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കെ.പി സുബാഷ് ചന്ദ്ര ബോസ് സ്വാഗതവും സെക്രട്ടറി ഇ.സാദിക്കലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."