വെള്ളം കൂടാതെ അണക്കെട്ടുകള്‍
തിരുവനന്തപുരം: ശക്തമായ മഴ പെയ്തിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നില്ല. പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ അന്‍പത് ശതമാനം പോലും വെള്ളമായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 24 ശതമാനം വെള്ളം മാത്രമാണുള്ളത്. പമ്പ നദിയില്‍ വെള്ളം ഉയര്‍ന്നെങ്കിലും അണക്കെട്ടില്‍ 22 ശതമാനം വെള്ളമേ ഉള്ളൂ. ഷോളയാറില്‍ 32ഉം ഇടമലയാറില്‍ 28ഉം കുണ്ടളയില്‍ 22ഉം ശതമാനം ജലം മാത്രമാണുള്ളത്. എല്ലാ അണക്കെട്ടുകളിലും കൂടി ആകെ 27 ശതമാനം വെള്ളമേ ഉള്ളൂ. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതാണ് വെള്ളം കൂടാത്തതിനു കാരണമായി പറയുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴയും പ്രകൃതിക്ഷോഭവും ശക്തമായ സാഹചര്യത്തില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിമൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണു വൈദ്യുതി കമ്പികള്‍ താഴ്ന്നുകിടക്കുവാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തൊട്ടടുത്തുള്ള കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജിന്‍സി നമ്പറായ 9496061061 ല്‍ വിളിച്ച് അറിയിക്കുകയോ ചെയ്യണമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."