കോയമ്പത്തൂരില്‍ റെയില്‍വേ പാര്‍സല്‍ ഓഫിസ് തകര്‍ന്ന്‌വീണ് രണ്ടു മരണം
കോയമ്പത്തൂര്‍: നഗരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ പാര്‍സല്‍ ഓഫിസ് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. റെയില്‍വേ ലോഡ്മാന്‍ മേട്ടുപ്പാളയം സ്വദേശി ഇബ്രാഹിം, പാര്‍സല്‍ ക്ലാര്‍ക്ക് പവിഴമണി എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ 3.30നുണ്ടായ അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍പെട്ട മറ്റു രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികളായ ജോലിക്കാരെ ഗുരുതര പരുക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ജില്ലയില്‍ പെയ്ത ശക്തമായ മഴയാണ് പാര്‍സല്‍ ഓഫിസ് തകര്‍ന്ന് വീഴാനിടയാക്കിയത്.
മരിച്ചവരെയോ പരുക്കേറ്റവരെയോ റെയില്‍വേ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാതെ ബന്ധുക്കള്‍ തയാറായില്ല. മെഡിക്കല്‍ കോളജ് പരിസരത്ത് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."