പൊളിക്കാനുള്ള നീക്കം തടയുമെന്ന് തൊഴിലാളികള്‍ നീലേശ്വരം മത്സ്യ മാര്‍ക്കറ്റ്
നീലേശ്വരം: ദേശീയപാതയോരത്ത് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ജൈവ നഗരിക്കു സമീപം പുതുതായി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് പൊളിക്കാനുള്ള നീക്കം തടയുമെന്ന് മത്സ്യവിപണന തൊഴിലാളികള്‍. പ്രക്ഷോഭത്തിലൂടെയും നിയമപരമായും ഇതിനെ നേരിടാനാണു തൊഴിലാളികളുടെ തീരുമാനം.
ഇതിനായി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടെ മാര്‍ക്കറ്റ് സംരക്ഷണ സമിതിക്കു രൂപം നല്കുമെന്നു നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് മത്സ്യവിതരണ സംഘം പ്രസിഡന്റ് വി. ദേവകി, സെക്രട്ടറി കെ.എം തമ്പാന്, എ.പി മുസ്തഫ എന്നിവര്‍ അറിയിച്ചു. 30 വര്‍ഷത്തിനിടെ നാലു തവണ കച്ചവട സ്ഥലം മാറ്റേണ്ടി വന്നവരാണു തങ്ങളെന്നും ഇക്കുറി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണു സ്വകാര്യ വ്യക്തി മാര്‍ക്കറ്റിനെതിരേ ഇടക്കാല വിധി സമ്പാദിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ വാദം കേട്ട് റിപ്പോര്‍ട്ടു നല്കാന് ദേശീയപാതാ വിഭാഗത്തിനോടു കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ലെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തി. വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അവര്‍ അറിയിച്ചു. ഒരു മാസം മുന്‍പാണ് ദേശീയപാതയ്ക്കു വടക്കുഭാഗത്ത് റോട്ടറി ക്ലബ് നിര്‍മിച്ചു നല്കിയ ഷെഡിലേക്ക് മത്സ്യ മാര്‍ക്കറ്റ് മാറ്റിയത്. 26 തൊഴിലാളികളാണ് ഇവിടെ വിപണനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."