ഇന്ധനവില വര്‍ധന: ജീവിതം വഴിമുട്ടി ഓട്ടോ-ടാക്സി ഉടമകളും തൊഴിലാളികളും
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഓട്ടോ-ടാക്‌സി മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കി അനുദിനമുയരുന്ന ഇന്ധനവില.
പെട്രോളിനും ഡീസലിനും വിലയുയര്‍ന്ന് യഥാക്രമം 85.78രൂപയും 80.19രൂപയുമാണ് കഴിഞ്ഞദിവസം ജില്ലയില്‍ വില. ദിവസം മുഴുവനും വാഹനമോടിയാല്‍ എണ്ണയടിക്കാന്‍ പോലുമുള്ള തുക കിട്ടാത്ത അവസ്ഥയാണ് ഈമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ നേരിടുന്നത്.
ഇതിനുപുറമെ സ്‌പെയര്‍പാര്‍ട്‌സുകളുടെ വില ഉയരുന്നതും ഇന്‍ഷൂറന്‍സ് തുക ഉയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
പലരും വാഹനങ്ങള്‍ വീട്ടിലിട്ട് മറ്റ് ജോലികളിലേക്ക് തിരിയാനുംതുടങ്ങി. കുടുംബചെലവും കുട്ടികളുടെ പഠനവും വഴിമുട്ടിയ അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലെടുക്കന്നവരുടേതെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇന്ധനവില നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ആത്മഹത്യയിലേക്ക് ഈ മേഖലയിലെ തൊഴിലാളികള്‍ എത്തിപ്പെടുമെന്ന മുന്നറിയിപ്പാണ് തൊഴിലളികള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."