മാനവ സൗഹൃദത്തിനൊപ്പം പരിസ്ഥിതി സൗഹൃദവും ഊട്ടിയുറപ്പിക്കണം: കലക്ടര്‍
തൃക്കരിപ്പൂര്‍: മാനവ സൗഹൃദത്തിനൊപ്പം പരിസ്ഥിതി സൗഹൃദവും ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു. തൃക്കരിപ്പൂര്‍ ഹയാത്ത് കോംപ്ലക്സ് വ്യാപാരികള്‍ ഒരുക്കിയ സമൂഹ ഇഫ്ത്തര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. മനസും ശരീരവും ഒരുപോലെ ഒരേ വഴിയില്‍ ദൈവ സംതൃപ്തിക്കു വേണ്ടി ഒരുക്കുന്ന പ്രക്രിയയാണ് റമദാനിലെ നോമ്പ്. കാസര്‍കോട് ജില്ലയില്‍ ഇത്തരം ഒത്തു ചേരലിനു വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം ചുഴലി മുഹിയദ്ദീന്‍ മൗലവി, പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഡോ. കെ. സുധാകരന്, എം.സി ഖമറുദ്ദീന്, ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല, കെ.വി ലക്ഷ്മണന്, എ.ജി നൂറുല്‍ അമീന്, ഹാഫിസ് സാബിര്‍ മുസ്ലിയാര്, അഡ്വ. എം.ടി.പി കരീം, ടി.പി ശാഹുല്‍ ഹമീദ്, ഇബ്റാഹിം തട്ടാനിച്ചേരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."