താലിബാന്-അമേരിക്ക സമാധാന ചര്‍ച്ച തുടങ്ങി വാര്‍ത്ത സ്ഥിരീകരിച്ച് താലിബാന്
ദോഹ: 17 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന അസ്ഥിരത പരിഹരിക്കുന്നതിനു താലിബാന്-അമേരിക്ക ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ഖത്തറില്‍വച്ച് ഇരു വിഭാഗവും പ്രാഥമിക ചര്‍ച്ച നടത്തിയതായി താലിബാന് തന്നെയാണ് സ്ഥിരീകരിച്ചത്.
ഇത്തരത്തില്‍ ഒരു ചര്‍ച്ച നടക്കുന്നതായി ആദ്യമായാണ് താലിബാന് വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ സ്ഥാനപതി സാല്‍മെ ഖലില്സാദുമായാണ് താലിബാന് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച തുടരുമെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാനിലെ അസ്ഥിരത അവസാനിപ്പിക്കുന്നതിനു ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച നടക്കുന്നത്. ഇതു രണ്ടാം തവണയാണ് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടക്കുന്നതെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെത്തിയ അമേരിക്കന്‍ സ്ഥാനപതി അഫ്ഗാന്, പാകിസ്താന്, യു.എ.ഇ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. എന്നാല്‍, താലിബാനുമായി ചര്‍ച്ച നടന്നെന്ന വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ചര്‍ച്ച പോസിറ്റീവാണെന്നായിരുന്നു താലിബാന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."