HOME
DETAILS

കഷോഗിയുടെ തിരോധാനം: സത്യം പുറത്തുവരണമെന്ന് യു.എന്‍

  
backup
October 14 2018 | 03:10 AM

%e0%b4%95%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af


വാഷിങ്ടണ്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ കഷോഗിയുടെ തിരോധാനത്തില്‍ പ്രതികരണവുമായി യു.എന്‍. കഷോഗിയെ കാണാതായ സംഭവത്തില്‍ സത്യം പുറത്തുവരണമെന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
കഷോഗിയുടെ തിരോധാനത്തില്‍ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം, സംഭവത്തിനു പിന്നില്‍ ആരെന്നും എന്താണുണ്ടായതെന്നുമുള്ള സത്യം പുറത്തുവരണമെന്നും പറഞ്ഞു. ലോകത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി വ്യക്തമാക്കിയ യു.എന്‍ സെക്രട്ടറി ജനറല്‍, ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ ബോധവാന്‍മാരാകണമെന്നും പറഞ്ഞു. അതേസമയം, വിഷയത്തില്‍ തങ്ങള്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ സഊദി തള്ളി. അത്തം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ പറഞ്ഞു. ഇസ്താംബുളിലെ സഊദി കോണ്‍സുലേറ്റിനകത്തുവച്ചു കഷോഗിയെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കി അധികൃതര്‍ക്കു ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുര്‍ക്കി ഇന്റലിജന്‍സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു ബി.ബി.സി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നത്.
എന്നാല്‍, കോണ്‍സുലേറ്റിലെത്തിയ കഷോഗി അധികം വൈകാതെ സ്ഥലംവിട്ടിരുന്നതായാണ് സഊദിയുടെ വാദം. ഇതു തെറ്റാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ തുര്‍ക്കി അധികൃതരുടെ കൈവശമുണ്ടെന്നാണ് വിവരം. കോണ്‍സുലേറ്റിനകത്തു കഷോഗിക്കുനേരെ കൈയേറ്റമുണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായിരുന്ന ജമാല്‍ കഷോഗി ഈ മാസം രണ്ടിനാണ് ഇസ്താംബുളിലെ സഊദി കോണ്‍സുലേറ്റിലെത്തിയത്. മുന്‍ ഭാര്യയെ മൊഴിചൊല്ലിയതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ഇത്. പ്രതിശ്രുത വധുവായ തുര്‍ക്കി സ്വദേശിനിയും കൂടെയുണ്ടായിരുന്നു. കോണ്‍സുലേറ്റിനു പുറത്തുനിര്‍ത്തിയ ഇവരോട്, തന്നെ കാണാതായാല്‍ തുര്‍ക്കി അധികൃതരെ വിവരമറിയിക്കണമെന്നും കഷോഗി നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തെക്കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago