ചൈനയില്‍ ഇന്ത്യന്‍ വന്മതില് ചൈന 0-0 ഇന്ത്യ
ബെയ്ജിങ്: 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഹ്റു കപ്പിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ ചൈനയിലെത്തിയതാണെങ്കിലും ജയത്തോളം പോന്ന സമനിലയുമായി ഇന്ത്യക്ക് മടങ്ങാം. എ.എഫ്.സി കപ്പിന് മുന്നോടിയായി ചൈനയിലെ സുചോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയും ചൈനയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്.
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ ഒരു വലിയ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും നാരായണ്‍ ദാസും പ്രിതം കോട്ടാലും മതില് തീര്‍ത്തതോടെ ചൈനയുടെ പല മുന്നേറ്റങ്ങളും ലക്ഷ്യത്തില്‍ നിന്ന് അകന്നു. ഫിഫാ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുകളിലുള്ള ചൈനക്കെതിരേ മികച്ച പ്രതിരോധം തീര്‍ത്താണ് ഇന്ത്യ സമനില പിടിച്ചത്. മലിയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. മത്സരത്തിന്റെ അധിക സമയത്തും ചൈനയുടെ കൈവശമായിരുന്നു പന്ത്. ഇടക്കിടെ സുനില്‍ ചേത്രിയും അനിരുദ്ധ് താപയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ 56ാം മിനുട്ടില്‍ നര്‍സാരി നല്കിയ ഒരു മികച്ച പാസ് ഉദാന്ത സിങ്ങ് ബാറിന് മുകളിലൂടെ പറത്തി. 63ാം മിനുട്ടിലാണ് നാരായണ്‍ ദാസിന് പകരക്കാരനായി അനസ് എടത്തൊടിക കളത്തിലിറങ്ങിയത്.70 മിനുട്ടില്‍ ചൈന ഗോളിന് അടുത്തെത്തിയെങ്കിലും ഗുര്‍പ്രീതിനെ മറികടന്ന പന്ത് ബാറില്‍ തട്ടി തെറിച്ചു.അവസാന മിനുട്ടുകളില്‍ ഗോളിന് വേണ്ടി ചൈന മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നു. 85ാം മിനുട്ടില്‍ പ്രിതം കോട്ടാലിന്റെ കൈയില്‍ പന്ത് തട്ടിയതിന് ചൈനീസ് താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. 18 തവണ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ടീമിന്റെ ആറാം സമനിലയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."