വൃക്കകള്‍ തകരാറിലായ ബാപ്പുവിന് ഓട്ടോക്കാരുടെ കാരുണ്യ സര്‍വിസ്
കരുളായി: ടൗണിലും സമീപത്തുമായി കഴിഞ്ഞ ദിവസം കാരുണ്യ സര്‍വിസ് നടത്തിയത് ഇരുന്നൂറോളം ഓട്ടോ തൊഴിലാളികള്‍. തങ്ങളുടെ ഒരുദിവസത്തെ വരുമാനം ഇരു വൃക്കകളും തകരാറിലായ ചെട്ടിയില്‍ സ്വദേശിയായ മുജീബ് എന്ന ബാപ്പുവിന്റെ ചികിത്സക്കായി നല്‍കാനാണ് സര്‍വിസ് നടത്തിയത്.
മുജീബിന് മാതാവ് വൃക്ക നല്ക്കാന് തയാറായെങ്കിലും വൃക്ക മാറ്റിവയ്ക്കുന്നതിനും തുടര്‍ ചികിത്സക്കുമായി 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഭാരിച്ച തുക ക@െത്താന്‍ ഈ കുടുംബത്തിന് കഴിത്ത അവസ്ഥയിലാണ് നാട്ടുക്കാര് ഒറ്റക്കെട്ടായി പണം ക@െത്താനായി രംഗത്തിറങ്ങിയത്. ഓടി കിട്ടിയ തുക ശേഖരിച്ച് ചികിത്സാ സഹായ കമ്മിറ്റിക്ക് അടുത്ത ദിവസം കൈമാറുമെന്നും ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.
ബാപ്പുവിന്റെ ചികിത്സക്ക് പണം ക@െത്താനായി ഇന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും വീടുകള്‍ കയറി ധന ശേഖരണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."