പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് മെല്ലെപ്പോക്ക്
അവഗണന നേരിടുന്നത് അംഗപരിമിതരും ഭിന്നശേഷിക്കാരും പട്ടിക വിഭാഗങ്ങളും
അരീക്കോട്: ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ പഞ്ചായത്തുകള്‍ സഹകരിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കേണ്ട ഗുണഭോക്തൃ പട്ടികകള്‍ സാമ്പത്തിക വര്‍ഷവും കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. അംഗ പരിമിതര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതി, ഭിന്നശേഷിക്കാരായ വനിതകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍ എന്നീ ക്ഷേമ പദ്ധതികള്‍ക്കുള്ള ഗുണഭോക്തൃ പട്ടികയാണ് പഞ്ചായത്തുകള്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത്.
കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ, അരീക്കോട്, പുല്‍പ്പറ്റ, ചീക്കോട് പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളത്. എടവണ്ണ, കാവനൂര്‍ പഞ്ചായത്തുകള്‍ ഗുണഭോക്തൃ പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് മാത്രം നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളായതിനാല്‍ മറ്റു പഞ്ചായത്തുകളുടെ അനാസ്ഥ എടവണ്ണയേയും കാവനൂരിനേയും കൂടി ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
പദ്ധതികള്‍ നടപ്പാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ ക്യാംപ് നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തയാറാക്കിയ പട്ടിക പഞ്ചായത്തുകളുടെ അംഗീകാരത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പഞ്ചായത്തുകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം ഗ്രാമസഭകളും ഭരണ സമിതി യോഗങ്ങളും നിരവധി തവണ പഞ്ചായത്തുകളില്‍ നടന്നെങ്കിലും ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് സമര്‍പ്പിക്കുന്ന ഒരു പ്രയാസവുമില്ലാത്ത കാര്യം പഞ്ചായത്തുകള്‍ അകാരണമായി നീട്ടിക്കൊണ്ടു പോവുകയാണ്. 40 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്. പഞ്ചായത്തുകളുടെഅലംഭാവം കാരണം ബ്ലോക്ക് ഫണ്ട് വിനിയോഗത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. മാത്രമല്ല, ബ്ലോക്ക് ക്യാംപുകളില്‍ പങ്കെടുത്ത് അര്‍ഹത നേടിയ ഗുണഭോക്താക്കള്‍ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഉപകരണങ്ങള്‍ ലഭിക്കാതെ പ്രയാസത്തിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."