കശ്മിര്‍ വിഷയത്തില്‍ ഇടപെടല്‍: പാക് ആവശ്യം തള്ളി യു.എന്‍
ന്യൂയോര്‍ക്ക്: പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യത്തില്‍ കശ്മിര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി. മേഖലയിലെ സംഘര്‍ഷ സാഹചര്യം ഒഴിവാക്കി നയതന്ത്ര ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ഷിംല കരാര്‍ ഇരു രാജ്യങ്ങളും തുടരണമെന്നും അദ്ദേഹം പറഞ്ഞു. കശ്മിരിലെ സാഹചര്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറല്‍ വിലയിരുത്തുന്നുണ്ടെന്നും ഇരു രാജ്യങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്നും അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുറാജിക് പറഞ്ഞു. കശ്മിരിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ സെക്രട്ടറി ജനറല്‍ ആശങ്ക അറിയിച്ചു.
കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താന്‍ യു.എന്നിന് കത്തെഴുതിയിരുന്നു. വിഷയത്തില്‍ രക്ഷാസമിതി ഇടപെടണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."