കശ്മിരില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പുറത്താക്കി
ന്യൂഡല്‍ഹി: കശ്മിരില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സര്‍ക്കാര്‍ കൂട്ടത്തോടെ പുറത്താക്കി. കശ്മിരിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരായ തൊഴിലാളികളെയാണ് പുറത്താക്കിയത്. ഇവരില്‍ വലിയൊരു വിഭാഗം ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ജമ്മു കശ്മിരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുകയും 370ാം വകുപ്പ് എടുത്തുകളയുകയും ചെയ്യുന്നതിന് മുമ്പ് തന്നെ കശ്മിരിലുള്ള ടൂറിസ്റ്റുകളെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പുറത്താക്കിയിരുന്നു.
രണ്ടു ദിവസം മുമ്പാണ് ഇതര സംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടത്. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകളോട് അവരെ പുറത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൂട്ടത്തോടെ കശ്മിര്‍ വിട്ട തൊഴിലാളികള്‍ ജമ്മുവിലെത്തി അവിടെ നിന്ന് ലഭ്യമായ ട്രെയിനുകളില്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും തൊഴിലുടമയില്‍ നിന്ന് കൂലിയോ ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള പണമോ ലഭിക്കാനുള്ള സാവകാശം പോലും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."