HOME
DETAILS

ഇന്നലെകളിലെ റമദാന്‍ നോമ്പുകള്‍

  
backup
June 03 2017 | 23:06 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d

റമദാന്‍ നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്ന ശൈശവകാലത്തെ നോമ്പനുഭവങ്ങളാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച എന്റെ ശൈശവ കാലത്ത് നോമ്പെന്നാല്‍ റജബ്, ശഅ്ബാന്‍ റമദാന്‍ എന്നീ മൂന്നു മാസങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്ന സവിശേഷമായ അനുഭവങ്ങളായിരുന്നു. റജബിന്റെ മാസപ്പിറവി അറിഞ്ഞാല്‍ തന്നെ നാട്ടുകാരണവന്മാര്‍ പറയാന്‍ തുടങ്ങും: 'നോല്‍മ്പ് ആയി, എത്ര വേഗാ ഒരു കൊല്ലം പോയത്.' റജബിന്റെ ആദ്യത്തില്‍ തന്നെ ഗ്രാമീണ മനസുകള്‍ നോമ്പ് നോല്‍ക്കാന്‍ പാകപ്പെട്ടു തുടങ്ങുമായിരുന്നു. റജബ് ഇരുപത്തിയേഴിലെ മിഅ്‌റാജ് ദിന സുന്നത്ത് നോമ്പും ശഅ്ബാനില്‍ വരുന്ന ബറാഅത്ത് രാവും അന്നത്തെ നോമ്പും നാട്ടില്‍ പതിവായിരുന്നു. റജബ് ഇരുപത്തിയേഴിന് പ്രവാചകന്റെ ഇസ്‌റാഅ്- മിഅ്‌റാജ് അനുഭവത്തെ അനുസ്മരിക്കുകയും ഇസ്‌റാഅ് യാത്രയില്‍ പൂര്‍വ പ്രവാചകന്മാരുമായി നബി(സ്വ) കണ്ടുമുട്ടിയതിനെ അടിസ്ഥാനമാക്കി അന്ന് പൂര്‍വ പ്രവാചകന്മാരെ ഓര്‍ക്കുന്ന പതിവും ഉണ്ടായിരുന്നു.
റമദാനിനെ വരവേല്‍ക്കാനായി റജബ് മാസത്തിലെ ആദ്യദിനങ്ങളില്‍ തന്നെ വീടും തൊടിയും പരിസരവുമൊക്കെ വൃത്തിയാക്കിത്തുടങ്ങുമായിരുന്നു. ശഅ്ബാനിലെ ബറാഅത്ത് രാവ് നാട്ടിലെ ഒരു പ്രധാന ദിനമായിട്ടായാണ് ചെറുപ്പത്തില്‍ അനുഭവിച്ചത്. അന്നും വീടുകളില്‍നിന്ന് പലതരം പലഹാരങ്ങള്‍ ഉണ്ടാക്കി ഇശാ- മഗ്‌രിബിനിടയില്‍ പള്ളിയില്‍ എത്തിക്കും. ഇശാഇനു ശേഷം നീണ്ടു കൂട്ടുപ്രാര്‍ഥനക്കുശേഷം പലവീടുകളില്‍നിന്നു വന്നുചേര്‍ന്ന പലതരം പലഹാരങ്ങള്‍ കൂട്ടിക്കലര്‍ത്തി പള്ളിയില്‍ വന്നവര്‍ക്കെല്ലാം 'ചീരണി'യായി വിതരണം ചെയ്യും.
ശഅ്ബാന്‍ ഇരുപതിനു ശേഷം വരുന്ന ദിവസങ്ങളില്‍ നാട്ടില്‍ നടന്നിരുന്ന മറ്റൊരു പ്രധാന പതിവാണ് 'നനച്ചുളി' വസ്ത്രങ്ങള്‍, വിരിപ്പുകള്‍, പുതപ്പുകള്‍ എന്നിവയൊക്കെ നന്നായി അലക്കി വെയിലത്തിടും. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം കഴുകി വൃത്തിയാക്കും. വീടിന്റെ മുക്കും മൂലയും എല്ലാം സൂക്ഷ്മമായി അരിച്ചുപെറുക്കി വൃത്തിയാക്കും. ഇതൊക്കെയാണ് നനച്ചുളിയിലെ പ്രധാന കാര്യങ്ങള്‍.
ഓരോ വീടുകളിലെയും സ്ത്രീ ജനങ്ങളെല്ലാം ഒന്നിച്ചു പങ്കെടുക്കുന്ന ഒരുത്സാഹ കമ്മിറ്റിയാണ് നനച്ചുളി നടത്തിപ്പ്. എല്ലാം വൃത്തിയായിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ തൊട്ടടുത്ത കുളത്തിലോ പുഴയിലോ ഒക്കെ കൂട്ടമായിപോയി കുളി കഴിഞ്ഞുവരും. നനച്ചുളി ദിവസം 'ചക്കരച്ചോറ്'. 'ചക്കരപ്പായമോ' ഉണ്ടാകും. ഇശാ മഗ് രിബിനിടയില്‍ ഈ ചീര്ണി വീട്ടിലുള്ളവര്‍ പങ്കിട്ടു കഴിക്കും. നനച്ചു-കുളി എന്നതില്‍ നിന്നുരുത്തിരിഞ്ഞുവന്ന നാട്ടുപദമായിരിക്കണം 'നനച്ചുള്ളി' എന്നാണ് തോന്നിയിട്ടുള്ളത്. നോമ്പുതുറക്കുള്ള അരിപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയൊക്കെ അതിനു മുന്‍പേ ഒരുക്കി വെച്ചിരിക്കും. നനച്ചുള്ളി കഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ മുസ്ഹഫുമായി ചങ്ങാത്തം തുടങ്ങും. റമദാനിലെ ഖുര്‍ആന്‍ പാരായണത്തിനുള്ള മുന്നോടിയായിരുന്നു ആ ചങ്ങാത്തം. പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിലെ ഉമ്മമാരും പെങ്ങന്മാരും റമദാനില്‍ ഖുര്‍ആന്‍ രണ്ടോ മൂന്നോ തവണ ഓതി ഖത്തം തീര്‍ക്കുമായിരുന്നു. ഞങ്ങളുടെ നാട്ടുകാര്‍ക്ക് വ്രതം, അനുഷ്ഠാനം, നോമ്പുതുറ എന്നീ വാക്കുകളൊന്നും അന്ന് പരിചിതമായിരുന്നില്ല. അവര്‍ 'നോല്‍മ്പ്', 'നോല്‍മ്പ് നോല്‍ക്കല്‍', 'നോല്‍ക്കുക' എന്നത് ആചരിക്കുക, അനുഷ്ഠിക്കുക എന്നീ അര്‍ഥങ്ങളിലുള്ള പ്രയോഗമായിരുന്നു. 'അത്താഴം കഴിക്കുക' എന്നായിരുന്നില്ല. 'പെലച്ചോറു തിന്നുക' എന്നോ 'പെലച്ചക്ക് എണീക്കുക' എന്നോ ആയിരുന്നു പറഞ്ഞു വന്നത്.
ഉറങ്ങും മുന്‍പ് നിയ്യത്ത് ചെയ്യാന്‍ മുതിര്‍ന്നവര്‍ ഓര്‍മിപ്പിക്കും. 'നെയ്യത്ത് വെക്കുക' എന്നാണ് പറഞ്ഞുവന്നത്. പലരും നിയ്യത്തിന്റെ അറബി വാചകം തെറ്റായി ഉച്ചരിക്കുമായിരുന്നു. എന്നാല്‍ മലയാളത്തില്‍ 'റമദാനിലെ ഫര്‍ളാക്കപ്പെട്ട നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി' എന്ന് ഏതാണ്ട് സ്പഷ്ടമായിതന്നെ പറയുമായിരുന്നു. തറാവീഹ് കഴിഞ്ഞ് ദുആക്ക് മുന്‍പ്
പള്ളിയിലെ ഇമാമുമാര്‍ ചൊല്ലികൊടുത്ത 'നിയ്യത്ത്' ചൊല്ലിയാലും മുതിര്‍ന്നവര്‍ ഉറങ്ങുംമുന്‍പ് സ്വന്തം നിലയില്‍ 'നെയ്യത്ത് വെക്കുന്നത്' പതിവാണ്.
ഉച്ചവരെയുള്ള നോമ്പിനെ 'അരനോമ്പ്' എന്നൊക്കെ പറയുമായിരുന്നെങ്കിലും അങ്ങനെ ഒരു അരനോമ്പോ കാല്‍നോമ്പോ ഇല്ലെന്ന് മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്. നോമ്പെടുക്കാത്തവരെ കുട്ടികള്‍ 'നോമ്പ് കള്ളന്മാര്‍' എന്ന് വിളിച്ചു. 'ഓന് നോമ്പ് ചട്ടീലാ' എന്നത് നോമ്പില്ലാത്തവരെ കളിയാക്കിയുള്ള ഒരു പറച്ചിലായിരുന്നു. 'ചട്ടീലെ നോമ്പ്' തീറ്റയെ സൂചിപ്പിക്കുന്ന തമാശ ശൈലിയാണ്. നാട്ടിലെ ചായപ്പീടികകളെല്ലാം നോമ്പുകാലത്ത് അടച്ചിടുകയാണ് പതിവ്.
ശൈശവ- കൗമാര സൗഹൃദങ്ങള്‍ അസാധാരണമായ അനുഭവങ്ങളായിരുന്നു. ചെറുപ്പത്തിലെ നോമ്പുകാലത്തെ ഗൃഹാതുരതയോടെ മാത്രം ഓര്‍ക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകവും ആ അസാധാരണ സൗഹൃദം തന്നെയാണ്. മുതിര്‍ന്നു വലുതായപ്പോള്‍ അന്നത്തെ ആ സുഹൃദത്തിലെ നിഷ്‌കളങ്കതയും വിശുദ്ധിയും നഷ്ടപ്പെട്ടുപോയി എന്നുതന്നെയാണ് അനുഭവങ്ങളില്‍നിന്നു മനസിലാകുന്നത്. നാട്ടിന്‍പുറ നോമ്പുകാലങ്ങളെക്കുറിച്ചോര്‍ക്കുവാന്‍ പലര്‍ക്കും ഇത്തരം ചില അനുഭവങ്ങളുണ്ടാകും.
റമദാന്‍ മാസത്തില്‍ ഇടക്ക് വരുന്ന രണ്ടു സവിശേഷദിനങ്ങളാണ് പതിനേഴും ഇരുപത്തിയേഴാം രാവും. 'ബദ്്‌രീങ്ങളുടെ ആണ്ട് ദിനം' എന്നാണ് റമദാന്‍ പതിനേഴിനെ നാട്ടുകാര്‍ ഓര്‍ത്തത്. 'മാസം പതിനേഴ്' എന്ന വാക്കില്‍ ഞങ്ങള്‍ അതിനെ ഒതുക്കി. അന്ന് പള്ളികളില്‍ പോത്തിനെ അറുത്ത് നെയ്‌ച്ചോറ് വെച്ചു വിതരണം ചെയ്യും. പതിനേഴാം നോമ്പിന് അസറിനു ശേഷമാണ് മൗലിദ് ഓത്ത്. അതുകഴിഞ്ഞ ഉടനെ ഇറച്ചിയും ചോറും വിതരണം ചെയ്യും. തൊട്ടടുത്ത പള്ളികളിലെല്ലാം മാസം പതിനേഴ് ആചരണം ഉണ്ടായിരുന്നതിനാല്‍ വീട്ടിലെ കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഓരോ പള്ളികളിലേക്കായി പോകും. മുളഞ്ചീളുകള്‍ കൊണ്ടുണ്ടാക്കുന്ന 'തൊട്ടി' ചെറിയ വട്ടപ്പാത്രങ്ങള്‍ എന്നിവയൊക്കെയുമായിട്ടാണ് പോക്ക്. സ്വന്തം മഹല്ലിലെ ബദര്‍ നേര്‍ച്ചയില്‍ ഓരോ വീട്ടുകാരും ഓരോ സംഖ്യ കൊടുത്തിട്ടുണ്ടാകും. അതിനെ 'ഓരി' എന്നാണ് വിളിക്കുക. 'ഓരി', 'ഓരിക്കാരുടെ' പേരെഴുതിയ. ലിസ്റ്റ് വായിച്ച് അതിനനുസരിച്ചാണ് നേര്‍ച്ചച്ചോര്‍ വിതരണം ചെയ്യുന്നത്. ഇങ്ങനെ വീട്ടില്‍ വന്നുചേരുന്ന മഞ്ഞനിറമുള്ള ചോറിനും, വലിയ കഷണങ്ങളായി കിട്ടുന്ന വരട്ടിയ പോത്തിറച്ചിക്കും അന്ന് അസാധാരണമായ രുചിയായിരുന്നു.
മാസം പതിനേഴിന്റെ ഇറച്ചി ചിലപ്പോള്‍ നാലുദിവസം വരെ വീട്ടില്‍ ഉണ്ടാകുമായിരുന്നു. റമദാനിലെ മറ്റൊരു പ്രധാന ദിവസം ഇരുപത്തിയേഴാം രാവാണ്. അന്ന് 'പൂവട' എന്നു വിളിക്കുന്ന ശര്‍ക്കരയും നാളികേരച്ചിരവും ചേര്‍ത്തുണ്ടാക്കുന്ന അട വീട്ടിലുണ്ടാക്കും. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ 'അടപ്പൊതി' മഗ്‌രിബിന് പള്ളിയിലെത്തിക്കും. ഇശാഇനു ശേഷം ദുആ കഴിഞ്ഞ് വന്നുചേര്‍ന്ന പൊതികളഴിച്ച് കലര്‍ത്തി വിതരണം ചെയ്യും. തൊട്ടടുത്ത ചില പള്ളികളില്‍ ഇരുപത്തിയേഴാം രാവിന് അസറിനു ശേഷം കഞ്ഞി വിതരണം നടന്നിരുന്നു. കഞ്ഞിയോടൊപ്പം ചക്കക്കൂട്ടാനാണ് അന്നുണ്ടായിരുന്നത്. ബദ് രീങ്ങളുടെ ആണ്ട് പിന്നെയും നിലനിന്നെങ്കിലും കഞ്ഞിവിതരണം പിന്നീട് അപ്രത്യക്ഷമായി. ഇങ്ങനെ റമദാനുമായി ബന്ധപ്പെട്ട നാട്ടനുഭവങ്ങള്‍ നിരവധിയാണ്. 'നോമ്പെടുക്കുന്നു, സമയമായാല്‍ തുറക്കുന്നു' എന്ന വിധത്തില്‍ ഒരു യാന്ത്രികവല്‍ക്കരണം ഇക്കാലത്തെ നോമ്പിനെ ബാധിച്ചപോലെ തോന്നുന്നത് അന്നത്തെ നോമ്പോര്‍മകള്‍ മനസിലുള്ളതുകൊണ്ടായിരിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago