മാള ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരകള്‍ ഉപയോഗശൂന്യമായി
മാള: ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരകള്‍ ഉപയോഗ ശൂന്യമായത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലും ടൗണിനോടു ചേര്‍ന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡിലും ടോയ്‌ലറ്റുകള്‍ ഇല്ല.കഴിഞ്ഞ ദിവസം മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മൂത്രപുരകള്‍ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി സീല്‍ ചെയ്തു. ശുചിത്വമില്ലാത്തത് കണ്ടെത്തിയാണ് നടപടി. മാള പഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഇ-ടോയ്‌ലറ്റ് സംവിധാനം പഞ്ചായത്ത് യന്ത്രസഹായത്താല്‍ ഇളക്കി മാറ്റി. ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണു നടപടി. ജീവനക്കാര്‍ കെട്ടിടത്തിനു മറവിലും ബസുകള്‍ക്കു പിറകിലുമായാണു കാര്യം സാധിക്കുന്നത്. ചില പുരുഷ യാത്രക്കാരും ഈ വഴി പിന്‍തുടരുന്നുണ്ട്. അതേ സമയം വനിതകളാണു പ്രതിസന്ധിയിലായത്. യുദ്ധ കാലാടിസ്ഥാനത്തില്‍ ഇരു ബസ് ഡിപോകളിലും സൗകര്യങ്ങള്‍ ഉണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."