ഫെഡറേഷന് കപ്പ് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്
പാട്യാല: ഫെഡറേഷന് കപ്പ് ദേശീയ സീനിയര്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍. ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. വനിതകളുടെ ട്രിപിള്‍ ജംപില്‍ കേരളത്തിന്റെ ഷീന എന്‍.വി സുവര്‍ണ താരമായപ്പോള്‍ വനിതകളുടെ പോള്‍ വാള്‍ട്ടിലാണ് വെള്ളിയും വെങ്കലവും കേരള താരങ്ങള്‍ നേടിയത്. ദിജ കെ.സി വെള്ളിയും മരിയ ജെയ്സന് വെങ്കലവും നേടി.
ട്രിപിള്‍ ജംപില്‍ കേരളത്തിന്റെ ഷീന എന്‍.വി 13.31 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം നേടിയത്. കര്‍ണാടകയുടെ ജോയ്ലിന്‍ മുരല്‍ ലോബോ വെള്ളിയും പശ്ചിമ ബംഗാളിന്റെ ഭൈരബി റോയ് വെങ്കലവും നേടി. ഈയിനത്തില്‍ മത്സരിക്കാനിറങ്ങിയ കേരളത്തിന്റെ ശില്പ ചാക്കോ നാലാമതും വിനി പി.വി ഒന്‍പതാം സ്ഥാനത്തമുണ് മത്സരം പൂര്‍ത്തിയാക്കിയത്.
വനിതകളുടെ പോള്‍ വാള്‍ട്ടില്‍ ദിജ കെ.സിയും മരിയ ജെയ്സനും 3.60 മീറ്റര്‍ താണ്ടിയാണ് വെള്ളിയും വെങ്കലവും നേടിയത്. കേരളത്തിനായി മത്സരിച്ച മറ്റൊരു താരം കൃഷ്ണ രാജന് നാലാം സ്ഥാനത്തെത്തി. ഉത്തര്‍ പ്രദേശിന്റെ കെ.എം സംഗീത 3.70 മീറ്റര്‍ താണ്ടി സ്വര്‍ണം നേടി.
പുരുഷന്മാരുടെ ഹൈ ജംപില്‍ മത്സരിച്ച കേരളത്തിന്റെ ജിയോ ജോസ് ഏഴാമതും മനോജ് തോമസ് 11ാം സ്ഥാനത്തുമാണ് എത്തിയത്. പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയിലും കേരളം നിരാശപ്പെടുത്തി.
കേരളത്തിനായി ഇറങ്ങിയ ബിനോയ് സി.ജി 11ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്ചെയ്സില് കേരളത്തിനായി ഇറങ്ങിയ എയ്ഞ്ചല്‍ ജെയിംസ് ഏഴാം സ്ഥാനത്താണെത്തിയത്.
ഉത്തര്‍പ്രദേശ് താരം സുധ സിങിനാണ് ഈയിനത്തില്‍ സ്വര്‍ണം. ആദ്യ ആറ് സ്ഥാനത്തും ഫിനിഷ് ചെയ്തതും ഉത്തര്‍ പ്രദേശ് താരങ്ങള്‍ തന്നെ. ചാംപ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."