വിദ്യാര്‍ഥികളിലും യുവജനങ്ങളിലും കാര്‍ഷിക സംസ്‌കൃതി വളര്‍ത്തി
കൊല്ലങ്കോട്: ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, കൊല്ലങ്കോട് എവര്‍ഗ്രീന്‍ ഫാര്‍മേഴ്‌സ് ബെനിഫിറ്റ് സൊസൈറ്റിയുടെയും നേത്യത്വത്തില്‍ 'കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മണ്‍മറഞ്ഞു പോകുന്ന കാര്‍ഷിക സംസ്‌കാരം പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നെമ്മേനിയിലെ ജൈവകര്‍ഷകന്‍ ഉദയപ്രകാശിന്റെ ക്യഷിയിടത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
കൊയ്ത്തുപാട്ടിന്റെ ഈണത്തോടെ ആരംഭിച്ച കൊയ്ത്തുത്സവം ആശ്രയം കോളജ് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. കാര്‍ഷിക പാരമ്പര്യവും ജൈവ കൃഷിരീതികളും പുതു തലമുറയ്ക്ക് കൈമാറുക എന്ന ആശയത്തോടെ പാടശേഖര സമിതി പ്രസിഡന്റ് ശിവാനന്ദന്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയും, കൃഷി നിലനിര്‍ത്തേണ്ടതിന്റേയും വരൂം തലമുറകളില്‍ കാര്‍ഷിക സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കൂട്ടികളുമായി സംവദിച്ചു.
ജൈവ കര്‍ഷകനായ ഉദയപ്രകാശ്, എവര്‍ഗ്രീന്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി അംഗം സുരേഷ് കുമാര്‍, ആശ്രയം അംഗംങ്ങളായ പ്രഫുല്ലദാസ്, പ്രഹ്ലാദന്‍, സതീഷ്, സുനീഷ്, സന്തോഷ്, പ്രശാന്ത്, ആശ്രയം കോളജ് അധ്യാപകരായ ലിജി, ലക്ഷ്മി, പ്രശാന്ത്, ആശ്രയം കോളജ് വിദ്യാര്‍ഥികള്‍, ആശ്രയം യൂത്ത് ക്ലബ് അംഗങ്ങള്‍ കൊയ്ത്തുത്സവത്തിനു നേതൃത്വം നല്‍കി. നെന്മേനിയിലെ കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ കുട്ടികളോട് പങ്കുവച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."