മിച്ചഭൂമി കൈയേറി കരിങ്കല്ല് പൊട്ടിച്ചെടുത്ത സംഭവം അക്കൗണ്ടന്റ് ജനറല്‍ ഓഫിസ് അന്വേഷണം നടത്തും
പാലക്കാട്:വല്ലങ്ങി വില്ലേജിലെ 82 സെന്റ് മിച്ചഭൂമി കൈയേറി കരിങ്കല്ല് പൊട്ടിച്ചെടുത്തു് വിറ്റു സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിയ സംഭവത്തെക്കുറിച്ചു് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അന്വേഷണം നടത്തും. ഈ സംഭവത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട റവന്യൂ വരുമാന നഷ്ടത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. അഞ്ചു് കോടിയോളം രൂപയുടെ കരിങ്കല്ല് പൊട്ടിച്ചതായാണ് പ്രാഥമിക നിഗമനം.ഈ സ്ഥലം കൈയേറാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷിണത്തിന്് നടപടിയെടുക്കുമെന്നും എ.ജി ഓഫീസ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ആ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കും.
ഇതിന് പുറമെ സര്‍ക്കാര്‍ മിച്ചഭൂമി കൈയേറി പാറപൊട്ടിച്ചതിന് ഉടമക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും നെമ്മാറ വല്ലങ്ങി വില്ലേജിലെ വിത്തനശേരി കച്ചേരിപ്പടത്തെ പഴയ സര്‍വ്വേ നമ്പര്‍ 744ല്‍ പെടുന്ന 82 സെന്റ് സ്ഥലമാണ് കൈയേറിയത്.
ഇവിടത്തെ പാറ മുഴുവന്‍ നൂറടിയോളം താഴ്ത്തി പൊട്ടിച്ചെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇതിനടുത്തു സ്ഥാപിച്ചിട്ടുള്ള ക്രഷര്‍ യൂണിറ്റില്‍ കരിങ്കല്ല് പൊടിച്ചു വില്‍പ്പനയും നടത്തി വരികയാണ്. ഇതിനിടയില്‍ നെമ്മാറയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, ഭൂപരിഷ്‌ക്കരണ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേശവപ്പണിക്കര്‍ എന്നയാളാണ് 82 സ്ഥലം സര്‍ക്കാരിന് 1985ല്‍വിട്ടു കൊടുത്തത് .
പാറക്കെട്ടായതിനാല്‍ ഈ സ്ഥലം പതിച്ചു കൊടുത്തവര്‍ ഉപേക്ഷിച്ചു പോയി.ഇത് മറയാക്കിയാണ് തൊട്ടടുത്ത് ക്രഷര്‍ യൂനിറ്റ് തുടങ്ങിയത.് തുടര്‍ന്ന് മിച്ചഭൂമിയായി വിട്ടു നല്‍കിയ സ്ഥലം മുഴുവന്‍ കൈയേറി വളച്ചുകെട്ടുകയും, പാറ മുഴുവന്‍ പൊട്ടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ വല്ലങ്ങി വില്ലേജ് അസിസ്റ്റന്റ് ക്രഷര്‍ ഉടമക്ക് വേണ്ടി റീസര്‍വേയില്‍ കൃത്രിമംകാട്ടി ഈ സ്ഥലം സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കാന്‍ നീക്കവും നടത്തിയതായാണ് വിവരം.ഇയ്യാള്‍ എലവഞ്ചേരി വില്ലേജ് ഓഫീസില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെക്കുറിച്ചു മേല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മിച്ച ഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലം കൈയേറിയതായും,നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുകയും ചെയ്തത്. ഇതിനിടയില്‍ കൈയേറിയ 82 സെന്റ്റ് സ്ഥലത്തിന് പകരം ഭൂമി നല്‍കാമെന്ന് കാണിച്ചു ക്രഷറുടമ കളക്ടര്‍ക്ക് ഒരു അപേക്ഷയും നല്‍കിയിട്ടുണ്ട്.ഇതിന്മേല്‍ ഒരു ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തി വരുന്നുണ്ട് .പകരം സ്ഥലത്തിനായി കൈയേറ്റത്തിന് ഒത്താശ ചെയ്ത മുന്‍പുണ്ടായിരുന്ന വില്ലേജ് അസ്സിസ്റ്റന്റും,ഒരു ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് പരിസരത്തുള്ള പലരുടെയും സ്ഥലം വിലക്ക് വാങ്ങി സംഭവം ഒതുക്കി തീര്‍ക്കാനും നീക്കം നടത്തിയെങ്കിലും, ആരും സ്ഥലം നല്‍കാന്‍ തയാറായില്ല.കച്ചേരിപാടത്തെ സ്വകാര്യ ക്രഷര്‍ യൂനിറ്റ് ഇപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."