നാലുവരിപാത നിര്‍മാണം പുരോഗമിക്കുന്നു; മുഖച്ഛായ മാറാന്‍ ചെറുവത്തൂര്‍
ചെറുവത്തൂര്‍: ചെറുവത്തൂരിന്റെ മുഖച്ഛായ മാറ്റി നാലുവരിപാത നിര്‍മാണം പുരോഗമിക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പാത പൂര്‍ത്തിയാവുന്നതോടെ നിലവില്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും. കയ്യൂര്‍ റോഡ് വളവ് മുതല്‍ പുതിയ പാതയ്ക്കു സ്ഥലം മണ്ണിട്ട് ഒരുക്കി കഴിഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായിപുതുതായി വരുന്ന നാലുവരിപാത കടന്നുപോകുന്നത് ചെറുവത്തൂര്‍ ടൗണില്നിന്നുമാറി മറ്റൊരു വഴിയിലൂടെയാണ്.
ചെറുവത്തൂര്‍ ടൗണുമായി ബന്ധപ്പെടുന്ന ദേശീയപാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ഈ പാതയും നാലുവരിപാതയാക്കണമെന്ന എം. രാജഗോപാലന്‍ എം.എല്‍.എയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് അനുമതി നല്‍കുകയായിരുന്നു. റോഡിന് വശങ്ങളിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ലേലവുമായി ബന്ധപ്പെട്ടുട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. പ്രശ്നം പരിഹരിച്ചു മരങ്ങള്‍ മുറിച്ചു നീക്കിയതോടെ പുതിയ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."