HOME
DETAILS
MAL
സ്ഫോടനക്കേസ് പ്രതി മരിച്ചു
backup
August 01 2016 | 19:08 PM
മനാമ: ബഹ്റൈനിലെ ഈസ്റ്റ് എക്കറില്‍ നടന്ന സ്ഫോടനത്തില്‍ പിടിയിലായ പ്രതികളിലൊരാള്‍ ഹൃദയാഘാതം മൂലം മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വകാര്യ കമ്പനി ജീവനക്കാരനായ ഹസന് ജാസിം ഹസന് അല്‍ ഹെയ്കി (35)യാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുവഭവപ്പെട്ടതിനെ കഴിഞ്ഞ ദിവസം ഇയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ 30ന് നുവൈദ്രത്ത് റൗണ്ട് എബോട്ടിന് സമീപം നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അധികൃതരുടെ പീഡനം മൂലമാണ് അല്‍ ഹയ്കി മരണമടഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."