HOME
DETAILS

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗജന്യമില്ലെന്ന് മന്ത്രാലയം

  
backup
June 04 2017 | 01:06 AM

125636666966-2

ജിദ്ദ: ഈ വര്‍ഷം ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് പതിവില്ലാത്ത യാതൊരു സൗജന്യവും ലഭിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് ഈ വര്‍ഷം ഫീസുകളും നിരക്കുകളും ഈടാക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗജന്യമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കുമെന്നാണ് സന്ദേശം. എന്നാല്‍ ഇത് ശരിയല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിദേശങ്ങളില്‍നിന്ന് ആദ്യമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് വരുന്ന തീര്‍ഥാടകര്‍ക്ക് ഫീസില്ലാതെ വിസ അനുവദിക്കുക മാത്രമാണ് ചെയ്യുക. ഹജ്ജ്്, ഉംറ തീര്‍ഥാടകര്‍ക്ക് രണ്ടായിരം റിയാല്‍ വീതം ഫീസ് ബാധകമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദ്യമായി ഹജും ഉംറയും നിര്‍വഹിക്കുന്നതിന് വരുന്നവരുടെ വിസാ ഫീസ് സര്‍ക്കാര്‍ വഹിക്കും.

കഴിഞ്ഞ മുഹര്‍റം ഒന്നു മുതല്‍ ഇതു നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് വരുന്നവരുമായി മാത്രം ബന്ധപ്പെട്ട തീരുമാനമാണിത്. സഊദിക്കകത്തുള്ള വിദേശികള്‍ക്കും സഊദി പൗരന്മാര്‍ക്കും ഏതു സമയവും ഉംറ നിര്‍വഹിക്കാവുന്നതാണ്.

ഇതിന് പ്രത്യേക ഫീസൊന്നും ബാധകമല്ല. സഊദിയില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ ഇട്രാക്കില്‍ രജിസ്റ്റര്‍ ചെയ്ത് ജ്ജ് സര്‍വീസ് കമ്പനികള്‍ക്കുള്ള സേവന നിരക്ക് ഇപെയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി അടയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago