HOME
DETAILS

ഗുജറാത്ത് കലാപ കാലത്ത് കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് 355-ാം വകുപ്പ് ഉപയോഗിച്ചില്ല?- ചോദ്യശരങ്ങളുമായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി

  
backup
October 14 2018 | 13:10 PM

4654645645645321313

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ 2002ലെ കലാപ വേളയില്‍ എന്തുകൊണ്ടാണ് സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടുന്നതിനു വരെ അധികാരം നല്‍കുന്ന 355-ാം വകുപ്പ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗിക്കാതിരുന്നതെന്നു മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. കേന്ദ്രപ്രതിരോധമന്ത്രി (ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്) അന്ന് സ്ഥലത്ത് ഉണ്ടായിട്ടും കലാപം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാനസര്‍ക്കാരിനെതിരെ നടപടിയെടുത്തില്ല.

ജില്ലാ ഭരണകൂടവും പൊലിസും ഒരു ക്രമസമാധാന പ്രശ്‌നം നേരിടുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു ജനാധിപത്യ, പാര്‍ലമെന്ററി സംവിധാനത്തില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്?- അദ്ദേഹം ചോദിച്ചു. ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതിനുള്ള സൈനിക നടപടികള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ ലെഫ്റ്റനന്റ് ജനറല്‍ സമീറുദ്ദിന്‍ ഷായ എഴുതിയ 'ദ സര്‍ക്കാരി മുസല്‍മാന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഹാമിദ് അന്‍സാരി.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് 2002ലെ ഗുജറാത്ത് കലാപം നേരിടുന്നതില്‍ ഉണ്ടായ പരാജയത്തെയും പ്രസംഗത്തില്‍ ഡോ. അന്‍സാരി ചോദ്യംചെയ്തു. ഗുജറാത്ത് കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അന്നത്തെ രാഷ്ട്രപതി മലയാളിയായ കെ.ആര്‍ നാരായണന്റെ വെളിപ്പെടുത്തല്‍ ഓര്‍മിപ്പിച്ച ഹാമിദ് അന്‍സാരി, സൈന്യത്തെ ഗുജറാത്തിലേക്ക് അയച്ചെങ്കിലും വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയില്ലെന്ന നാരായണന്റെ പ്രസ്താവനയും പ്രസംഗത്തില്‍ ഉദ്ദരിച്ചു.

[caption id="attachment_637784" align="aligncenter" width="630"] സമീറുദ്ദിന്‍ ഷാ[/caption]

 

ഗുജറാത്ത് കലാപം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വന്‍ കവറേജ് തന്നെ നല്‍കിയിരുന്നു. ദേശീയമനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ സജീവമായി ഇടപെട്ടു. കലാപം വളരെ ലാഘവത്തോടെയാണ് പ്രാദേശിക, സംസ്ഥാന ഭരണകൂടം കൈകാര്യംചെയ്തത്. കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും അതു നടപ്പാക്കിയില്ല. സമാധാന സമിതികള്‍ രൂപീകരിക്കാനും ശ്രമിച്ചില്ല. പൊലിസ് വിവേചനപരമായാണ് ഇടപെട്ടതെന്നും പറഞ്ഞ അന്‍സാരി, കലാപത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വത്ത കുറിച്ച് പുസ്തകം മൗനംപാലിക്കുകയാണെന്നു കുറ്റപ്പെടുത്തി.

കലാപം അന്വേഷിക്കാനായി സുപ്രിംകോടതി നിയോഗിച്ച പ്രത്യേക സംഘം (എസ്.ഐ.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് പച്ചക്കള്ളങ്ങളാണെന്ന് സമീറുദ്ദീന്‍ ഷാ പറഞ്ഞു. സൈന്യത്തെ വിന്യസിക്കുന്നതില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ അലംഭാവവുമുണ്ടായിട്ടില്ലെന്നുമാണ് എസ്.ഐ.ടി പറയുന്നത്. ഇതു തെറ്റാണ്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടിയുടെ ഈ അവകാശവാദം.

ദിവസങ്ങള്‍ കഴിഞ്ഞാണ് എസ്.ഐ.ടി റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങള്‍ ഞാനറിഞ്ഞത്. സത്യാവസ്ഥ എന്താണെന്ന് ഞാന്‍ എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ ആധികാരികമായി സംസാരിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും സമീറുദ്ദീന്‍ ഷാ പറഞ്ഞു. പുസ്തകത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങളും സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-മെയില്‍ മുഖേന അയച്ചുകൊടുത്ത ചോദ്യാവലിയോടും രാഘവന്‍ പ്രതികരിച്ചില്ല. കലാപം തടയാനായി സംസ്ഥാനത്തെത്തിയ പട്ടാളം സര്‍ക്കാര്‍ വാഹന സൗകര്യങ്ങള്‍ ഒരുക്കാത്തതുമൂലം 34 മണിക്കൂര്‍ വൈകിയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയതെന്നും സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിരുന്നുവെങ്കില്‍ 300 പേരുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നടതടക്കമുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുണ്ട്. 2008ല്‍ സേനാ ഉപമേധാവിസ്ഥാനത്തു നിന്ന് വിരമിച്ച സമീറുദ്ദീന്‍ ഷാ, അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലറുമാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  7 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  7 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  7 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  7 days ago