കാലാവസ്ഥാ ഉടമ്പടി: അമേരിക്കയുടെ പിന്മാറ്റം ലോകജനതയോടുള്ള വെല്ലുവിളിയെന്ന് ഹസ്സന്‍
തിരുവനന്തപുരം: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോക ജനതയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. മാനവികതയ്‌ക്കെതിരേയുള്ള പ്രഖ്യാപനമാണിതെനനും അദ്ദേഹം പറഞഞു. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള ലോകരാജ്യങ്ങളുടെ നടപടികളുടെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. മാനവരാശിക്കെതിരേരയുള്ള ക്രിമിനല്‍ കുറ്റവും ഭൂമിയോടുള്ള അനാദരവുമായി ഇതിനെ കാണക്കാക്കേണ്ടിയിരിക്കുന്നു. രാജ്യങ്ങളുടെ നിലനില്‍പ്പിന്റെ ഭാവിയെ തന്നെ നിരാകരിക്കുന്ന നടപടിയാണിത്. ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനവും ബഹിര്‍ഗമനവും കുറച്ച് അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന കുറയ്ക്കുക എന്ന ഉച്ചകോടിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള അന്താരാഷ്ട്ര ബാധ്യത പാലിക്കാനുള്ള ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശക്തമായ നടപടിയുമായി ഇന്ത്യ മുന്നോട്ടുപോകണം. ഭൂമിക്കു ചരമഗീതം രചിക്കുന്ന സാമ്രാജ്യാധിപതിയായി ഈ പ്രഖ്യാപനത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് മാറിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ മനുഷ്യത്വരഹിതവും ധിക്കാരം നിറഞ്ഞതുമായ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുവരണമെന്നും ഹസ്സന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."