HOME
DETAILS

കോഴിക്കോട്ട് മരിച്ചവരുടെ എണ്ണം 17 ആയി

  
backup
August 11, 2019 | 4:00 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f

 


ആയഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ആയഞ്ചേരി തറോപ്പയില്‍ കാട്ടില്‍ മുഹമ്മദ് ഫാസിലി (24) ന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ അതിശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും കോഴിക്കോട് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 17 ആയി.
ഇന്നലെ രാവിലെ എട്ടു മണിയോടെ അപകടം സംഭവിച്ച സ്ഥലത്ത് നിന്ന് അല്‍പം മാറി നാട്ടുകാരാണ് മുഹമ്മദ് ഫാസിലിന്റെ മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുക്കളുമൊത്ത് റോഡിലൂടെ നടന്നുപോകുന്നതിനിടെ പള്ളിയത്ത് തറോപ്പൊയില്‍ റോഡില്‍ മാണിക്കോത്ത് താഴപാലത്തിന് സമീപം തുരുത്തിയില്‍ വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വയലിലേക്ക് വീണ് ശക്തമായ ഒഴുക്കില്‍പ്പെട്ട ഫാസിലിന് നീന്തി രക്ഷപ്പെടാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും നേവിയുടെ മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൈങ്ങോട്ടായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പിതാവ്: അബ്ദുല്ല. മാതാവ്: ഷെരീഫ.സഹോദരങ്ങള്‍: മുഹമ്മദ് അസ്‌ലം,അസീഫ.
ക്യാംപില്‍ നിന്നും വീട്ടിലേക്ക് പോകവേ ഒഴുക്കില്‍പ്പെട്ട് കാണാതായ കുണ്ടായിത്തോട് ഇരഞ്ഞികാട്ടുപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ ലിനു(37)വിന്റെ മൃതദേഹം കഴിഞ്ഞ ദിവസം വൈകി കണ്ടെത്തിയിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന അമ്മക്ക് വസ്ത്രമെടുക്കാന്‍ പോയ രക്ഷാപ്രവര്‍ത്തകനായ മകന്‍ ലിനു തോണിച്ചിറയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഒഴുക്കില്‍പ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  8 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  8 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  8 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  8 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  8 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  8 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  8 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  8 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  8 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  8 days ago