HOME
DETAILS
MAL
ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബി.ജെ.പി നിലപാട് കേരളം മുഖവിലക്കെടുക്കില്ല: മുസ്ലിം ലീഗ്
backup
June 04 2017 | 06:06 AM
കോഴിക്കോട്: ബി.ജെ.പിയുടെ നിലപാടുകളെല്ലാം ന്യൂനപക്ഷ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിലപാട് കേരളം മുഖവിലക്കെടുക്കില്ലെന്നും മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലും അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കലാപങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ രീതി. അതിനാല്‍ കേരളം കരുതിയിരിക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു.
മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുമെന്ന് അമിത് ഷാ പറഞ്ഞത്.
മുസ്ലിം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി യോഗം ഇന്ന് കോഴിക്കോട് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."