ദിനകരന് തിരിച്ചെത്തി; മുഖ്യമന്ത്രിക്കിനി ഉറക്കമില്ലാ രാവുകള്‍
ചെന്നൈ: എ.ഐ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് തിരിച്ചെത്തി. താനിപ്പോഴും പാര്‍ട്ടിയുടെ നേതാവ് ആണെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്നുമായിരുന്നു തിരിച്ചെത്തിയ ഉടനെ ദിനകരന് അണികള്‍ക്കു നല്കിയ സന്ദേശം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജനറല്‍ സെക്രട്ടറി ശശികലക്ക് മാത്രമേ അധികാരമുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ ചില എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ ദിനകരന് ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദിനകരന്റെ തിരിച്ച് വരവിനെ ആശങ്കയോടെയാണ് പളനിസ്വാമി ക്യാമ്പ് നോക്കി കാണുന്നത്.
തിങ്കളാഴ്ച ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ദിനകരന് ശശികലയുമായി കൂടികാഴ്ച നടത്തുമെന്നും സൂചനയുണ്ട്. ശശികലയുമായുള്ള കൂടികാഴ്ചക്ക് ശേഷമാവും ഭാവികാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കുക.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയില്‍ രാഷ്ട്രീയ അനശ്ചിതത്വം ഉടലെടുത്തിരുന്നു. ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തുവെങ്കിലും അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായതോടെ ദിനകരന് അധികാരം കൈമാറി. എന്നാല്‍ രണ്ടില ചിഹ്നം ലഭിക്കാന്‍ കൈക്കൂലി നല്‍കിയത് പുറത്തു വന്നതോടെ എന്‍ഫോഴ്സ്മെന്റ് ദിനകരനെ അറസ്റ്റു ചെയ്തു. ഇതോടെ പളനിസ്വാമി പക്ഷം എ.ഐ.എ.ഡി.എം.കെയില്‍ പിടിമുറുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."