ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; അന്വേഷണം ആരംഭിച്ചു
ഇസ്ലാമാബാദ്: പാകിസ്താന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ)യുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ കറാച്ചിയിലെ മുഹമ്മദ് റഷീദ് എന്ന ഓട്ടോ ഡ്രൈവര്‍ ഒന്നു ഞെട്ടി. തന്റെ ബാങ്ക് അക്കൗണ്ടിലൂടെ 300 കോടിയുടെ സാമ്പത്തിക ഇടപാട് നടന്നെന്നും ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടുമായിരുന്നു ഫോണ്‍ കോള്‍. അന്വേഷണ സംഘത്തിന്റെ ഓഫിസിലെത്തിയപ്പോള്‍ ഇടപാട് നടന്നതിന്റെ രേഖകള്‍ മുഹമ്മദ് റഷീദിന് കാണിച്ചുകൊടുത്തു. എന്നാല്‍ ഈ ഇടപാട് സംബന്ധിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2005ല്‍ സ്വാകര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി തുടങ്ങിയപ്പോള്‍ ആരംഭിച്ച സാലറി അക്കൗണ്ടിലൂടെയാണ് ഇടപാട് നടന്നത്. മുന്നൂറ് കോടി തനിക്ക് സ്വപ്നമാണെന്നും ഒരു ലക്ഷം പോലും ഒരുമിച്ച് ഇതുവരെ കണ്ടില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. മുഹമ്മദ് റഷീദിന്റെ അക്കൗണ്ട് ദുരുപയോഗപ്പെടുത്തിയതിന് പിന്നിലുള്ളവരെകുറിച്ച് അറിയാന്‍ എഫ്.ഐ.എ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."