ദുബായ് പോളിമേഴ്സ് എല്‍.എല്‍.സിയുടെ ഫാക്ടറി തിരുവല്ലയില്‍: ഉദ്ഘാടനം ഇന്ന്
കോട്ടയം: ദുബായ് പോളിമേഴ്സ് എല്‍.എല്‍.സിയുടെ പുതിയ ഫാക്ടറി തിരുവല്ലയ്ക്കടുത്ത് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ഇന്ന് ആരംഭിക്കും. രാവിലെ ഒന്‍പതു മണിക്ക് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.
പോളിമര്‍ വെള്ളസംഭരണി, സെപ്ടിക് ടാങ്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. 250 മുതല്‍ 10000 ലിറ്റര്‍ വരെയുളള വെള്ളസംഭരണികളാണ് ദുബായ് പോളിമേഴ്സ് നിര്‍മിക്കുന്നത്.
നാലുപാളികള്‍ വരെയുണ്ടാകും. കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസൃതമായ സെപ്ടിക് ടാങ്കുകള്‍ ഉണ്ടാക്കുന്നത്. എല്‍.ഡി (ലോ ഡെന്‍സിറ്റി)പൈപ്പുകള്‍ കൂടി വിപണിയിലെത്തിക്കുമെന്ന് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടുതല്‍ കാലം നിലനില്ക്കുന്നമെന്നതാണ് പോളിമര്‍ ടാങ്കുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു.
ദുബായ് പോളിമേഴ്സ് ഇന്‍ഡസ്ട്രീസ് എല്‍.എല്‍.സി മാനേജിങ് ഡയരക്ടര്‍ സണ്ണി ജോസഫ്, ഡയരക്ടര്‍ സിറില്‍ ജോസഫ്, മാത്യു ജോസഫ്, എം.എസ്.സി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ വി. പ്രവീണ്‍ എ്ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."