HOME
DETAILS

കഷോഗിയുടെ തിരോധാനം; ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സഊദി

  
backup
October 15 2018 | 02:10 AM

%e0%b4%95%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3



റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷതയിലേക്ക്. തങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രീയ, സാമ്പത്തിക ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സഊദി പ്രതിനിധി പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെയും എല്ലാ ഭീഷണികളെയും ഭരണകൂടം തള്ളിക്കളയുകയാണ്. നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായി തിരിച്ചടിക്കുമെന്നും പേര് വെളിപ്പെടുത്താത്ത പ്രതിനിധിയെ ഉദ്ധരിച്ച് സഊദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഷോഗിയുടെ മരണത്തിന് പിന്നില്‍ സഊദിയാണെന്ന് കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷാ നടപടികളുണ്ടാവുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സഊദിയുടെ പ്രതികരണം. കഷോഗിയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അസ്വസ്ഥവാനും ദുഃഖിതനുമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സഊദിയുമായുള്ള സൈനിക ഉടമ്പടികള്‍ റദ്ദാക്കുന്ന കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെ ചെയ്യുകയാണെങ്കില്‍ തങ്ങള്‍ സ്വയം ശിക്ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടാവുക. തങ്ങളില്‍ നിന്ന് ആയുധം വാങ്ങിയിട്ടില്ലെങ്കില്‍ അവര്‍ റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് അവ വാങ്ങുമെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കഷോഗി വിഷയത്തില്‍ വിശ്വസനീയമായ അന്വേഷണത്തിന് ആവശ്യപ്പെട്ട് യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായി വിശ്വസനീയ അന്വേഷണമാണ് ആവശ്യമുള്ളതെന്ന് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണ ആവശ്യം പരിഗണിക്കാന്‍ തുര്‍ക്കി, സഊദി അധികൃതരുടെ മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും സംഭവത്തില്‍ സഊദി പൂര്‍ണവും വ്യക്തവുമായ മറുപടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സഊദി അറേബ്യയില്‍ നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് യു.കെയും യു.എസും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സഊദി ഭരണകൂടത്തിന്റെ പരിഷ്‌കരണ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യു.കെ, യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് ട്രഷറി സെക്രട്ടറിമാരും യു.കെയുടെ ഇന്റര്‍നാഷനല്‍ ട്രേഡ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. കഷോഗി കൊല്ലപ്പെട്ടെന്ന സ്ഥിരീകരണം വന്നാല്‍ സംഭവത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന നടത്താന്‍ യു.എസും മറ്റ് യൂറോപ്യന്‍ നയതന്ത്രജ്ഞരും ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ അന്വേഷണവുമായി സഊദി സഹകരിക്കുന്നില്ലെന്ന ആരോപണവുമായി തുര്‍ക്കി രംഗത്തെത്തി. ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ തിരച്ചില്‍ നടത്താന്‍ അനുവദിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവുത് കവ്‌സോഗ്ലു ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago